പോചടീനോ പി എസ് ജി വിടും

എമ്പപ്പെയുടെ കരാർ പുതുക്കിയ പി എസ് ജി ക്ലബിൽ വലിയ മാറ്റങ്ങൾ തന്നെ വരുത്തും. പരിശീലകനെയും ക്ലബ് ഡയറക്ടറിനെയും മാറ്റാൻ പി എസ് ജി തീരുമാനിച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ആദ്യ സ്ഥാനം തെറിക്കുന്നത് ഡയറക്ടർ ആയ ലൊയെനാർഡോക്ക് ആയിരിക്കും. അദ്ദേഹം ഉടൻ തന്നെ ക്ലബ് വിടും. പിന്നാലെ പോചടീനോയുടെ സ്ഥാനവും തെറിക്കും.

2021 ജനുവരി 2ന് ആയിരുന്നു പരിശീലകനായി പോച്ചെറ്റിനോ പാരീസ് സെന്റ് ജെർമെയ്നിൽ എത്തിയത്. മുമ്പ് പി എസ് ജിക്ക് ഒപ്പം കളിച്ചിട്ടുള്ള പോചടീനോ അവരുടെ ക്യാപ്റ്റനുമായുരുന്നു. പരിശീലകനായി എത്തി പോചടീനോയ്ക്ക് മെസ്സി അടക്കം ഉള്ള വലിയ താരങ്ങളെ മാനേജ് ചെയ്യാൻ ആയില്ല എന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. ഇത്തവണ ലീഗ് കിരീടം നേടി എങ്കിലും അതിനപ്പുറം എല്ലാം പി എസ് ജിക്ക് കൈവിട്ടു പോയിരുന്നു.

പോചടീനോ പോയാൽ സിദാൻ പി എസ് ജി പരിശീലകനായി എത്തിയേക്കും എന്നുള്ള അഭ്യൂഹങ്ങളും ആരംഭിച്ചിട്ടുണ്ട്.