വീണ്ടും ഇന്റർ മിലാന് നിരാശ, മൂന്നാം സ്ഥാനവും നഷ്ടമായി

ഇന്റർ മിലാന് ഇറ്റലിയിൽ വീണ്ടും നിരാശ. ഒരു മത്സരത്തിൽ കൂടെ അവർ പോയന്റ് നഷ്ടപ്പെടുത്തിയിരിക്കുകയാണ്‌. ഇന്നലെ ഹെല്ലാസ് വെറോണ ആണ് ഇന്ററിനെ സമനിലയിൽ പിടിച്ചത്. 85 മിനുട്ട് വരെ 2-1ന്റെ ലീഡിൽ നിന്ന് ശേഷമാണ് ഇന്റർ2-2 സമനില വഴങ്ങിയത്. മത്സരത്തിൽ വെറോണ ആയിരുന്നു ആദ്യം ലീഡ് എടുത്തത്. മത്സരത്തിന്റെ രണ്ടാം മിനുട്ടിൽ തന്നെ ലാസോവിച് വെറോണയ്ക്കായി ഗോൾ നേടി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തിരിച്ചടിച്ചാണ് ഇന്റർ മിലാൻ ലീഡിൽ എത്തിയത്. 49ആം മിനുട്ടിൽ കാൻഡ്രേവ ആണ് ഇന്ററിന്റെ സമനില ഗോൾ നേടിയത്. പിന്നാലെ ആറ് മിനുട്ടുകൾക്കകം രണ്ടാം ഗോളും ഇന്റർ നേടി. ഒരു സെൽഫ് ഗോളാണ് ഇന്ററിനെ സഹായിച്ചത്. 86ആം മിനുട്ടിൽ ആണ് വെറോണയുടെ സമനില ഗോൾ വന്നത്‌. വെലോസ ആയിരുന്നു ആ ഗോൾ നേടിയത്‌. ഈ സമനിലയോടെ ഇന്റർ മിലാൻ നാലാം സ്ഥാനത്തേക്ക് താഴ്ന്നു. അറ്റലാന്റ മൂന്നാം സ്ഥാനത്ത് എത്തി.

Previous articleഐപിഎല്‍ ഇല്ലാതെ ഒരു ക്രിക്കറ്റ് കലണ്ടര്‍ അര്‍ത്ഥശൂന്യം – ജോണ്ടി റോഡ്സ്
Next articleറാമോസും കാർവഹാലും ഇല്ല, ഇന്ന് റയൽ അലാവസിന് എതിരെ