റാമോസും കാർവഹാലും ഇല്ല, ഇന്ന് റയൽ അലാവസിന് എതിരെ

ഇന്ന് നടക്കുന്ന ലാലിഗ മത്സരത്തിനായുള്ള സ്ക്വാഡ് റയൽ മാഡ്രിഡ് പ്രഖ്യാപിച്ചു. ഇന്ന് അലാസസിനെ ആണ് റയൽ മാഡ്രിഡ് നേരിടുന്നത്. ഇന്ന് വിജയിച്ചാൽ ബാഴ്സലോണയേക്കാൾ നാലു പോയന്റിന്റെ ലീഡാകും റയൽ മാഡ്രിഡിന്. ഇപ്പോൾ ബാഴ്സലോണക്ക് 76 പോയന്റും റയലിന് 77 പോയന്റുമാണ് ഉള്ളത്. ഈ മത്സരം കഴിഞ്ഞാൽ ആകെ മൂന്ന് മത്സരങ്ങൾ മാത്രമെ ലീഗിൽ ബാക്കിയുള്ളൂ.

ഇന്ന് അലാവസിന് എതിരെ ഇറങ്ങുന്ന ടീമിൽ പ്രധാന താരങ്ങളായ റാമോസും കാർവഹാലും ഉണ്ടാകില്ല. രണ്ട്പേരും സസ്പെൻഷൻ നേരിടുകയാണ്‌. കഴിഞ്ഞ മത്സരത്തിൽ ഇല്ലായിരുന്ന വരാനെയും ഹസാർഡും തിരികെ എത്തിയിട്ടുണ്ട്. അവസാന മത്സരങ്ങളിൽ ഒക്കെ വിജയശില്പിയായ റാമോസിന്റെ അഭാവം റയലിനെ എങ്ങനെ ബാധിക്കും എന്നത് ശ്രദ്ധേയമാകും. ഇന്ന് രാത്രി 2.30നാണ് മത്സരം.

Goalkeepers: Thibaut Courtois, Alphonse Areola and Diego Altube.

Defenders: Eder Militao, Raphael Varane, Ferland Mendy, Javi Hernandez and Miguel Gutierrez.

Midfielders: Toni Kroos, Luka Modric, Casemiro, Fede Valverde and Isco.

Forwards: Eden Hazard, Karim Benzema, Gareth Bale, Lucas Vazquez, Marco Asensio, Brahim Diaz, Mariano Diaz, Vinicius Junior and Rodrygo

Previous articleവീണ്ടും ഇന്റർ മിലാന് നിരാശ, മൂന്നാം സ്ഥാനവും നഷ്ടമായി
Next article“ബാഴ്സലോണയുടെ പ്രശ്നം വാർ അല്ല, അവർ കളിക്കുന്ന മോശം ഫുട്ബോൾ ആണ്”