സാൻസിരോയിൽ ഇന്റർ മിലാൻ നാണംകെട്ടു

- Advertisement -

ഇറ്റാലിയൻ ലീഗിൽ ഇന്റർ മിലാന് വീണ്ടു നിരാശ. ഇന്ന് സ്വന്തം ഹോം ഗ്രൗണ്ടായ സാൻസിരോയിൽ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു ഇന്ററിന്. ഇറ്റാാലിയൻ ലീഗിലേക്ക് ഇത്തവണ തിരിച്ചെത്തിയ പാർമയാണ് ഇന്ററിന് തോൽവി സമ്മാനിച്ചത്. ഏകഗോളിനായിരുന്നു ഇന്ററിന്റെ തോൽവി. 30 വർഷത്തിനു ശേഷമാണ് പാർമ ഇന്ററിന്റെ ഹോം ഗ്രൗണ്ടിൽ ഒരു കളി ജയിക്കുന്നത്.

79ആം മിനുട്ടിൽ ഫെഡെറികോ ഡിമാർസോ ആണ് പാർമയ്ക്കായി ഗോൾ നേടിയത്. ഒരു ഗംഭീര ലോംഗ് റേഞ്ചറിലൂടെ ആയിരുന്നു ഡിമാർസോയുടെ ഗോൾ. ഇന്റർ മിലാനിൽ നിന്ന് ലോണിൽ ആണ് താരം പാർമയിൽ എത്തിയത്. പക്ഷെ തന്റെ ക്ലബാണ് ഇന്റർ എന്ന ദയയൊന്നും മാർസോ കാണിച്ചില്ല. ഗോളടിച്ച് ജേഴ്സിയും ഊരി ആഹ്ലാദിച്ച് മാത്രമേ ഡിമാർസോ അടങ്ങിയുള്ളൂ.

നലു മത്സരങ്ങൾക്ക് ഇടയിൽ ഇന്ററിന്റെ രണ്ടാം പരാജയമാണ് ഇന്നത്തേത്.

Advertisement