പാകിസ്ഥാനും വെസ്റ്റിൻഡീസുമായി ടെസ്റ്റ് മത്സരത്തിന് ഒരുങ്ങി ഇംഗ്ലണ്ട്

- Advertisement -

കൊറോണ വൈറസ് ബാധയെ തുടർന്ന് ക്രിക്കറ്റ് മത്സരങ്ങൾ നിർത്തിവെച്ചതിന് പിന്നാലെ ജൂലൈ- ഓഗസ്റ്റ് മാസത്തിൽ വെസ്റ്റിൻഡീസിനെതിരെയും പാകിസ്ഥാനെതിരെയും ടെസ്റ്റ് കളിക്കാൻ ഒരുങ്ങി ഇംഗ്ലണ്ട്.  ഇരു രാജ്യങ്ങളോടും മൂന്ന് ടെസ്റ്റ് മത്സരങ്ങൾ വീതം കളിക്കാനാണ് ഇംഗ്ലണ്ടിന്റെ ശ്രമം. ഓൾഡ് ട്രാഫോർഡിലും അഗാസ് ബൗളിലും വെച്ച് മുഴുവൻ മത്സരങ്ങളും നടത്താനാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ശ്രമിക്കുന്നത്. ഇതിന് തയ്യാറെടുക്കുന്നതിന്റെ ഭാഗമായി 30 താരങ്ങളെയും ഇംഗ്ലണ്ട് തിരഞ്ഞെടുക്കും.

കൊറോണ വൈറസ് വ്യാപനം തടയാൻ ശക്തമായ മാർഗ നിർദേശങ്ങളും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് കൊണ്ടുവരുമെന്നാണ് കരുതുന്നത്. താരങ്ങൾ ദിവസവും തങ്ങളുടെ ശരീര താപനില പരിശോധിക്കുകയും ഏകദേശം 2 മാസത്തോളം താരങ്ങൾ കുടുംബങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും വേണം. ഈ നിയന്ത്രങ്ങൾക്ക് അംഗീകാരം ലഭിച്ചാൽ ജൂൺ 23 മുതൽ ഇംഗ്ലണ്ട് ടീം ചെറിയ ഗ്രൂപ്പുകളായി പരിശീലനം തുടങ്ങുകയും ചെയ്യും. കൂടാതെ ഇംഗ്ലണ്ട് താരങ്ങൾ തമ്മിൽ തന്നെയുള്ള മത്സരങ്ങൾ നടത്തി താരങ്ങൾക്ക് ആവശ്യമായ പരിശീലനം നൽകുമെന്നും അറിയിച്ചിട്ടുണ്ട്.

Advertisement