കവാനിക്ക് പിറകെ ടെല്ലെസും എത്തും, അവസാനം മാഞ്ചസ്റ്റർ യുണൈറ്റഡ് ബോർഡിന് ബോധം വന്നു!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ട്രാൻസ്ഫർ വിൻഡോയിൽ ഇത്ര കാലവും ഉറങ്ങുക ആയിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ബോർഡ്. അവസാന ദിവസം രണ്ട് സൈനിംഗ് നടത്തും എന്ന് ഉറപ്പാകുന്നു. സ്ട്രൈക്കർ കവാനിക്ക് പിറകെ ലെഫ്റ്റ് ബാക്കായ ടെല്ലെസും മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തി. ടെല്ലെസിന്റെ ക്ലബായ പോർട്ടോയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് കരാർ ധാരണയിൽ എത്തിയിരിക്കുകയാണ്. ടെല്ലെസ് നാളെ മാഞ്ചസ്റ്ററിൽ എത്തി കരാർ ഒപ്പുവെക്കും.

അഞ്ചു വർഷത്തെ കരാറിൽ ആകും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ടെല്ലെസ് വ്സ്രിക. 20 മില്യണാണ് പോർട്ടോ ടെല്ലെസിനു വേണ്ടി ചോദിച്ചിരുന്നത്. ആദ്യം ഈ തുക നൽകാൻ യുണൈറ്റഡ് തയ്യാറായിരുന്നില്ല. എന്നാൽ ഇപ്പോൾ അതിനും യുണൈറ്റഡ് സമ്മതിച്ചു. 27കാരനായ താരം ഇപ്പോൾ ബ്രസീൽ ദേശീയ ടീമിലെ അംഗമാണ്‌. അവസാന നാലു വർഷമായി ടെല്ലെസ് പോർട്ടോയ്ക് വേണ്ടിയാണ് കളിക്കുന്നത്. മുമ്പ് ഇന്റർ മിലാന് വേണ്ടിയും കളിച്ചിട്ടുണ്ട്. പോർച്ചുഗീസ് ലീഗിൽ 94 മത്സരങ്ങൾ കളിച്ച താരം 30 അസിസ്റ്റും 18 ഗോളും നേടിയിട്ടുള്ള താരമാണ് ടെല്ലെസ്.

മറ്റൊരു താരമായ കവാനി ഇപ്പോൾ മാഞ്ചസ്റ്ററിൽ എത്തിയിട്ടുണ്ട്. ഉടൻ താരം ക്ലബുമായി കരാർ ഒപ്പുവെക്കും.