യൂറോപ്പിൽ ചരിത്രമെഴുതാൻ ഇമ്മൊബിലെയിന്നിറങ്ങുന്നു

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

യൂറോപ്പിൽ ചരിത്രമെഴുതാൻ ലാസിയോ താരം കൈറോ ഇമ്മൊബിലെയിന്നിറങ്ങുന്നു. സീരി എയിലെ ടോപ്പ് സ്കോറർ, ഇറ്റാലിയൻ ഫുട്ബോൾ ചരിത്രത്തിൽ ഒരു സീസണിൽ ഏറ്റവുമധികം ഗോൾ നേടിയ താരം, യൂറോപ്പ്യൻ ഗോൾഡൻ ബൂട്ട് എന്നിവയാണ് ഇമ്മൊബിലെക്ക് സ്വന്തമാക്കാൻ പറ്റുന്ന റെക്കൊർഡുകൾ. സാവോ പോളോ സ്റ്റേഡിയത്തിൽ നാപോളിയെയാണ് ലാസിയോ നേരിടുക.

സീരി എയിൽ ഒരു സീസണിൽ ഏറ്റവുമധികം ഗോളടിച്ചത് അർജന്റീനിയൻ താരം ഗോൺസാലോ ഗിഗ്വെയിനാണ്. 2016 മൗറിസിയോ സാരിക്ക് കീഴിൽ നാപോളിക്ക് വേണ്ടിയാണ് 36 ഗോളുകൾ ഹിഗ്വെയിൻ അടിച്ചത്. ഫ്രോസിനോണിനെതിരെ ഹാട്രിക്ക് നേടി നപോളിയുടെ സാവോ പോളോയിൽ വെച്ച് തന്നെയാണ് ഈ റെക്കോർഡ് ഹിഗ്വെയിൻ സ്വന്തം പേരിലാക്കിയത്. 35 ഗോളുകളുമായാണ് ഇന്ന് കളിക്കളത്തിലേക്ക് ഇമ്മൊബിലെ ഇറങ്ങുന്നത്. യുവന്റസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് മാത്രമാണ് ഇമ്മൊബിലെക്ക് ഒരു ചാലഞ്ച് നൽകാൻ ഇറ്റലിയിൽ സാധിച്ചത്‌. റോണാൾഡോക്ക് 31 ഗോളുകൾ ഈ സീസണിൽ അടിക്കാൻ സാധിച്ചു‌.

ഇന്ന് റോമക്കെതിരെ റൊണാൾഡോ സ്റ്റാർട്ട് ചെയ്യില്ലെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ബയേണിന്റെ ഗോളടി മെഷീൻ റോബർട്ട് ലെവൻഡോസ്കിയെ കഴിഞ്ഞ മത്സരത്തിൽ ഇമ്മൊബിലെ മറികടന്നിരുന്നു‌. 14 പെനാൽറ്റികളുടെ പിൻബലത്തോടെയാണ് ഈ സീസണിൽ ഇമ്മൊബിലെയുടെ കുതിപ്പ്. മിലാൻ ഇതിഹാസം ഗണ്ണർ നൊർദാഹ്ലിന്റെ 1949-50 സീസണിലെ ഗോൾ സ്കോറിംഗ് റെക്കോർഡിനൊപ്പമാണ് ഇപ്പോൾ ഇമ്മൊബിലെ. നിലവിൽ സീരി എ ഒരു സീസണിൽ ഏറ്റവുമധികം ഗോളടിച്ച ഇറ്റാലിയൻ താരം കൂടിയാണ് ഇമ്മൊബിലെ‌. ലൂക്ക ടോണി 2005-06 സീസണിൽ സൃഷ്ടിച്ച 31 ഗോൾ റെക്കോർഡ് ഇമ്മൊബിലെ മറികടന്നിരുന്നു‌‌.