സ്മാളിംഗിനെ വേണമെങ്കിൽ 15 മില്യൺ നൽകണം എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്

- Advertisement -

ഇംഗ്ലീഷ് സെന്റർ ബാക്ക് ക്രിസ് സ്മാളിംഗിനെ നിലനിർത്താൻ ആഗ്രഹിക്കുന്നു എങ്കിൽ 15 മില്യൺ നൽകിയേ പറ്റൂ എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്. താരത്തെ ഒരു വർഷം കൂടെ റോമ ലോണിൽ നിലനിർത്താൻ ആണ് റോമ ശ്രമിക്കുന്നത്. എന്നാൽ ലോണിന് നൽകണമെങ്കിൽ അത് കഴിഞ്ഞുള്ള വർഷം എന്തായാലും സ്മാളിംഗിനെ വാങ്ങും എന്ന് റോമ ഉറപ്പ് നക്കേണ്ടതുണ്ട് എന്ന് യുണൈറ്റഡ് അറിയിച്ചു.

ഇത് സംബന്ധിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡും റോമയുമായി ചർച്ചകൾ പുരോഗമിക്കുകയാണ്. 3 മില്യൺ ലോൺ തുകയും ഒപ്പം 15 മില്യൺ ട്രാൻസ്ഫർ തുകയുമാണ് മാഞ്ചസ്റ്റർ ആവശ്യപ്പെടുന്നത്. എന്നാൽ 13 മില്യൺ മാത്രമേ നൽകാൻ ആവു എന്നാണ് റോമ പറയുന്നത്. ഇപ്പോൾ റോമയിൽ ലോണടിസ്ഥാനത്തിൽ കളിക്കുന്ന സ്മാളിംഗിനെ നിൽനിർത്താൻ തന്നെയാണ് റോമ ആഗ്രഹിക്കുന്നത്. ആദ്യ സീസണിൽ തന്നെ അവരുടെ ഡിഫൻസീവ് ലൈനിന്റെ ലീഡറായി മാറാൻ സ്മാളിംഗിനായിട്ടുണ്ട്.

Advertisement