21 മത്സരങ്ങൾ 25 ഗോളുകൾ, ഇമ്മൊബിലെയുടെ മികവിൽ ലാസിയോ ഇറ്റലിയിൽ രണ്ടാമത്

- Advertisement -

സീരി എയിൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തിയിരിക്കുകയാണ് ലാസിയോ. ഇന്ന് ലീഗിൽ നടന്ന മത്സരത്തിൽ സ്പാലിനെ നേരിട്ട ലാസിയോ വൻ വിജയം തന്നെ നേടി. ഒന്നിനെതിരെ അഞ്ചു ഗോളുകളുടെ വിജയമാണ് ലാസിയോ ഇന്ന് സ്വന്തമാക്കിയത്. ജ്വലിക്കുന്ന ഫോമിൽ ഉള്ള ഇമ്മൊബിലെയുടെ മികവ് തന്നെയാണ്‌ ലാസിയോയെ ഇന്ന് വലിയ വിജയത്തിലേക്ക് നയിച്ചത്. ഇമ്മൊബിലെ ഇന്ന് ഇരട്ട ഗോളുകളാണ് നേടിയത്.

ഇമ്മൊബിലെയ്ക്ക് ഇന്നത്തെ ഗോളുകളോടൊ ഈ സീസണിൽ സീരി എയിൽ 25 ഗോളുകൾ ആയി. 21 മത്സരങ്ങളിൽ നിന്നാണ് ഇമ്മൊബിലെ 25 ഗോളുകൾ നേടിയത്. താരൻ തന്നെയാണ് ഇപ്പോൾ ഇറ്റലിയിലെ ടോപ് സ്കോററും. ഇമ്മൊബിലെയെ കൂടാതെ ഫെലിപെ കൊരോസോയും ഇരട്ട ഗോളുകൾ നേടി. അടെകന്യേ ആണ് മറ്റിരു സ്കോറർ. ഈ വിജയത്തോടെ ഇന്റർ മിലാനെ മറികടന്ന് 49 പോയന്റിൽ എത്താൻ ലസിയോക്കായി. 54 പോയന്റുള്ള യുവന്റസാണ് ലീഗിൽ ഒന്നാമത് ഉള്ളത്.

Advertisement