തീം ഭാവിയിൽ ഗ്രാന്റ് സ്‌ലാം കിരീടങ്ങൾ നേടുമെന്ന് ജ്യോക്കോവിച്ച്

- Advertisement -

ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ തന്നോട് പരാജയം വഴങ്ങിയെങ്കിലും ഭാവിയിൽ ഡൊമനിക് തീം ഒന്നിൽ കൂടുതൽ ഗ്രാന്റ് സ്‌ലാം കിരീടങ്ങൾ നേടുമെന്ന് നൊവാക് ജ്യോക്കോവിച്ച്. മത്സരശേഷം നടന്ന പ്രസംഗത്തിൽ ആണ് എതിരാളിയായ തീമിനെ പ്രകീർത്തിച്ചു കൊണ്ട് ജ്യോക്കോവിച്ച് പരാമർശനം നടത്തിയത്. ഇത്തവണ കിരീടം വളരെ ചെറിയ വ്യത്യാസത്തിൽ ആണ് തീമിനു നഷ്ടമായത് എന്നു സമ്മതിക്കാനും ജ്യോക്കോവിച്ച് തയ്യാർ ആയി. അതേസമയം മത്സരശേഷം തന്റെ സുഹൃത്തും മെന്ററും ആയ കോബി ബ്രയാന്റിനെ സ്മരിക്കാനും ജ്യോക്കോവിച്ച് മറന്നില്ല. കിരീടം ഉയർത്താൻ കെ.ബി 8 & 24 സ്നേഹം എന്ന ജാക്കറ്റ് അണിഞ്ഞായിരുന്നു ജ്യോക്കോവിച്ച് എത്തിയത്.

ഓസ്‌ട്രേലിയയിലെ കാട്ടുതീയിൽ പെട്ടവരെയും അനുസ്മരിച്ച ജ്യോക്കോവിച്ച് ആഗോള പ്രശ്നങ്ങലിലേക്കും വിരൽ ചൂണ്ടി. അതിനാൽ തന്നെ എല്ലാറ്റിനെക്കാളും ലോകം ഒരുമിച്ച് നിൽക്കേണ്ട സമയം ആണ് എന്ന് പറഞ്ഞാണ് ജ്യോക്കോവിച്ച് പ്രസംഗം അവസാനിപ്പിച്ചത്. അതേസമയം മത്സരശേഷം തന്റെ പ്രസംഗത്തിൽ ജ്യോക്കോവിച്ച്, ഫെഡറർ,നദാൽ എന്നിവർക്ക് എതിരെ കളിക്കാൻ ആയത് ഭാഗ്യം ആണ് എന്നായിരുന്നു തീം പ്രതികരിച്ചത്. താൻ ആദ്യ ഗ്രാന്റ് സ്‌ലാം കിരീടം നേടുമ്പോൾ ഈ മൂന്ന് താരങ്ങളും കളിക്കുന്നു എങ്കിൽ അത് തനിക്ക് കൂടുതൽ മധുരമാവും എന്നും തീം കൂട്ടിച്ചേർത്തു. മുമ്പ് രണ്ട് തവണ ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ നദാലിനോട് തോറ്റ തീമിന്റെ മൂന്നാം ഗ്രാന്റ് സ്‌ലാം ഫൈനൽ ആയിരുന്നു ഇത്. അതോടൊപ്പം ആരാധകർക്കും സംഘാടകർക്കും നന്ദി രേഖപ്പെടുത്തിയ ഇരു താരങ്ങളും ഓസ്‌ട്രേലിയയിൽ കാട്ടുതീയിൽ പെട്ടവരെ അനുസ്മരിക്കാനും മറന്നില്ല.

Advertisement