ഇമ്മൊബിലെക്ക് പരിക്ക്, ഇറ്റലിക്കും ലാസിയോക്കും ആശങ്ക

മിലാനുമായുള്ള ഇന്നലത്തെ കോപ്പ ഇറ്റാലിയ ക്വാർട്ടർ ഫൈനലിനിടെ കണങ്കാലിനേറ്റ പരിക്ക് മൂലം സിറോ ഇമ്മൊബൈൽ പുറത്തായത് ലാസിയോക്കും ഇറ്റലിക്കു ആശങ്ക നൽക്കുന്നു. ഇന്നലെ ഒരു ഷോട്ടിന് ശ്രമിക്കുന്നതിന് ഇടയിൽ ആയിരുന്നു ഇമ്മൊബിലെക്ക് പരിക്കേറ്റത്. താരം ചികിത്സക്ക് ശേഷം വീണ്ടും കളത്തിൽ എത്തി എങ്കിലും വേദന അനുഭവപ്പെട്ടതിനാൽ കളം വിടുകയായുരുന്നു.

കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമെ പരിക്ക് എത്ര സാരമാണ് എന്ന് വ്യക്തമാകു. ഇറ്റലിയുടെ ലോകകപ്പ് പ്ലേ ഓഫുകൾ വരാൻ ഇരിക്കെ താരത്തിന് പരിക്കേറ്റത് ഇറ്റലിക്ക് വലിയ ആശങ്ക നൽകും. മാസിഡോണിയയെയും അവരെ തോൽപ്പിക്കുക ആണെങ്കിൽ പോർച്ചുഗലിനെയും ഇറ്റലി നേരിടേണ്ടി വന്നേക്കാം.

Comments are closed.