ഇബ്രാഹിമോവിച് രണ്ട് ഗോൾ നേടി എങ്കിലും റോമക്ക് എതിരെ മിലാന് ജയമില്ല

20201027 102912
- Advertisement -

എ സി മിലാന്റെ വിജയ കുതിപ്പിന് അവസാനമിട്ട് റോമ. സീരി എയിൽ ഇന്നലെ നടന്ന മത്സരത്തിൽ റോമയും മിലാനും ഏറ്റുമുട്ടിയപ്പോൾ 3-3 എന്ന സ്കോറിലാണ് മത്സരം അവസാനിച്ചത്. ആവേശകരമായ മത്സരം ആയിരുന്നു എങ്കിലും മോശം റഫറിയിങ് മത്സരത്തിന്റെ രസം കളയുകയായുരുന്നു. ഇന്നലെ മത്സരം തുടങ്ങി രണ്ടാം മിനുട്ടിൽ തന്നെ മിലാൻ ലീഡ് എടുത്തു. ഇബ്രാഹിമോവിചിലൂടെ ആയിരുന്നു മിലാന്റെ ഗോൾ.

ഈ ഗോളിന് പെട്ടെന്ന് തന്നെ മറുപടി പറയാൻ റോമയ്ക്ക് ആയി. 14ആം മിനുട്ടിൽ ജെക്കോ ആയിരുന്നു റോമയുടെ സമനില ഗോൾ നേടിയത്. രണ്ടാം പകുതിയിൽ ഡിഫൻഡർ അലക്സിസിലൂടെ വീണ്ടും മിലാൻ ലീഡ് എടുത്തു. ഇതിനു ശേഷം രണ്ട് പെനാൾട്ടികൾ വന്നു. ഒരു പെനാൾട്ടി വെരെടൗടിലൂടെ റോമയും പിന്നാലെ ഇബ്രഹിമോവിചിലൂടെ മിലാനും ലക്ഷ്യത്തിലെത്തിച്ചി. 3-2 വീണ്ടും മുന്നിൽ എത്തി എങ്കിലും മിലാന് ജയം കിട്ടിയില്ല..

84ആം മിനുട്ടിൽ കുമ്പുളയിലൂടെ ആണ് റോമ സമനില ഗോൾ വീണ്ടും കണ്ടെത്തിയത്‌. സമനില ആയെങ്കിലും 13 പോയിന്റുനായി മിലാൻ തന്നെയാണ് ലീഗിൽ ഒന്നാമത് ഉള്ളത്. 3 മത്സരങ്ങളിൽ നിന്ന് 6 ഗോളുകൾ അടിച്ച ഇബ്ര ആണ് ലീഗിലെ ടോപ് സ്കോറർ.

Advertisement