സോൺ കെയ്ൻ കൂട്ടുകെട്ടിന് പകരം വെക്കാനില്ല

20201027 100537
- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഈ സീസണിലെ കിരീട പോരാട്ടത്തിന് മൗറീനോയുടെ സ്പർസ് മുന്നിൽ തന്നെ ഉണ്ടാകും. ഇന്നലെ ഒരു വിജയം കൂടെ നേടി സ്പർസ് കിരീടത്തിലേക്ക് തന്നെ കണ്ണ് നട്ടിരിക്കുകയാണ്. ഇന്നലെ എവേ മത്സരത്തിൽ ബേർൺലിയെ നേരിട്ട സ്പർസ് എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. ശക്തമായ പോരാട്ടം തന്നെ കണ്ട മത്സരത്തിൽ ഹാരി കെയ്ൻ ഹ്യ്ങ് മിൻ സോൺ കൂട്ടുകെട്ടാണ് സ്പർസിന് ജയം നൽകിയത്.

ഈ സീസണിൽ സോണും കെയ്നും ഒരു ഗോളിനായി ഒന്നിക്കുന്നത് പതിവാണ്. ബേർൺലിക്ക് എതിരായ മത്സരത്തിൽ 76ആം മിനുട്ടിലായിരുന്നു ഗോൾ വന്നത്. ഹാരി കെയ്നിന്റെ അസിസ്റ്റിൽ നിന്നായിരുന്നു സോണിന്റെ ഗോൾ. ഈ ഗോളോടെ 8 ഗോളുമായി സോൺ ലീഗിലെ ടോപ്പ് സ്കോറർ ആയി നിൽക്കുകയാണ്‌. ഇന്നലത്തെ അസിസ്റ്റോടെ ഹാരി കെയ്ന് എട്ട് അസിസ്റ്റുമായി. ഈ സീസണിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകിയ താരം കെയ്ൻ ആണ്. ഈ വിജയത്തോടെ സ്പർസ് 11 പോയിന്റുമായി ലീഗിൽ അഞ്ചാമത് എത്തി.

Advertisement