അവസാന നിമിഷം ഇബ്രാഹിമോവിച് രക്ഷകൻ, മിലാൻ അപരാജിത് കുതിപ്പ് തുടരുന്നു

Img 20201109 103430
- Advertisement -

എ സി മിലാന്റെ വിജയ കുതിപ്പിന് ഇന്നലെ സീരി എയിൽ അവസാനമായി എങ്കിലും അവരുടെ അപരാജിത കുതിപ്പ് തുടരും. ഇന്നലെ ആവേശകരമായ മത്സരത്തിൽ ഹെല്ലാസ് വെറോണയ്ക്ക് എതിരെ ഒരു 95ആം മിനുട്ട് ഗോളോടെയാണ് മിലാൻ സമനില സ്വന്തമാക്കിയത്. ഇബ്രാഹിമോവിചാണ് അവസാന നിമിഷം ഗോൾ നേടിക്കൊണ്ട് കളി 2-2 എന്നാക്കിയത്. ആദ്യ 19 മിനുട്ടിൽ തന്നെ രണ്ട് ഗോളിന് മിലാൻ പിറകിൽ പോയിരുന്നു. അവിടെ നിന്ന് തിരിച്ചടിക്കാൻ മിലാനായി.

ആറാം മിനുട്ടിൽ ബാരകും 19ആം മിനുട്ടിൽ ഒരു സെൽഫ് ഗോളുമാണ് ഹെല്ലാസ് വെറോണയെ 2-0ന് മുന്നിൽ എത്തിച്ചത്. അവിടെ നിന്ന് പൊരുതിയ മിലാൻ 27ആം മിനുട്ടിൽ മറ്റൊരു സെൽദ് ഗോളിലൂടെ തങ്ങളുടെ ആദ്യ ഗോൾ കണ്ടെത്തി. 65ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ സമനില കണ്ടെത്താൻ അവസരം ലഭിച്ചു എങ്കിലും ഇബ്രയുടെ പെനാൾട്ടി ആകാശത്തേക്ക് പറന്നു. നഷ്ടമായ പെനാൾട്ടിക്ക് പ്രായശ്ചിത്തം ഇബ്ര ചെയ്തത് 95ആം മിനുട്ടിലെ ഗോളിലൂടെ ആയിരുന്നു. ഇബ്രാഹിമോവിച് സീരിയിൽ അഞ്ചു മത്സരങ്ങളിൽ നിന്നായി എട്ടു ഗോൾകൾ ഇതോടെ നേടി. ഏഴു മത്സരങ്ങളിൽ 17 പോയിന്റുമായി മിലാൻ ലീഗിൽ ഒന്നാമത് നിൽക്കുകയാണ് ഇപ്പോൾ.

Advertisement