ഇബ്രാഹിമോവിച് ഇറ്റലി വിടില്ല, മിലാനിൽ പുതിയ കരാർ ഒപ്പുവെച്ചു

- Advertisement -

സ്വീഡിഷ് സ്റ്റാർ സ്ലാട്ടൻ ഇബ്രഹിമോവിച് മിലാനിൽ പുതിയ കരാർ ഒപ്പുവെച്ചു. താരം കരാർ ഒപ്പുവെച്ചതായി പ്രമുഖ മാധ്യമ പ്രവർത്തകൻ ഫബ്രിസിയോ റൊമാനോ പറഞ്ഞു. ഇന്ന് തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും എന്നും അദ്ദേഹം പറഞ്ഞു. ഒരു വർഷത്തേക്ക് കരാർ നീട്ടാൻ ആണ് ഇബ്രയും മിലാനും തമ്മിൽ ധാരണ ആയത്.

ഈ സീസണിൽ ഗംഭീര ഫോമിൽ കളിക്കുന്ന ഇബ്രഹിമോവിച് 17 സീരി എ മത്സരങ്ങളിൽ നിന്ന് 15 ഗോളുകൾ നേടിയിട്ടുണ്ട്. ഈ വരുന്ന ഒക്ടോബറിൽ ഇബ്രഹിമോവിചിന് 40 വയസ്സാവുകയാണ്. എന്നാൽ വിരമിക്കാൻ തനിക്ക് യാതൊരു ഉദ്ദേശവുമില്ല എന്ന് ഇബ്ര പറഞ്ഞിരുന്നു. സ്വീഡിഷ് ദേശീയ ടീമിലും ഇബ്ര തിരികെ എത്തിയിരുന്നു‌. സീരി എയിൽ ഇപ്പോൾ രണ്ടാമത് ഉള്ള മിലാൻ ഇപ്പോൾ ചാമ്പ്യൻസ് ലീഗ് യോഗ്യത ആണ് ലക്ഷ്യമിടുന്നത്.

Advertisement