പ്രായത്തിന് ഇബ്രയെ തളർത്താൻ ആവില്ല, ഇരട്ട ഗോളുമായി മിലാൻ ഹീറോ

20200922 105536
- Advertisement -

സ്വീഡിഷ് സ്ട്രൈക്കർ ഇബ്രഹിമോവിചിന് 39 വയസ്സാകാൻ ഇനി ദിവസങ്ങൾ മാത്രമേ ഉള്ളൂ‌. പക്ഷെ ഇപ്പോഴും ഇബ്രയുടെ ഊർജ്ജത്തിനും മികവിനും ഒരു കുറവുമില്ല. ഇന്നലെ എ സി മിലാന്റെ സീരി എയിലെ ആദ്യ മത്സരത്തിൽ ഹീറോ ആയതും ഇബ്രാഹിമോവിച് തന്നെ. ഇന്നലെ ബൊളോഗ്നയെ നേരിട്ട എ സി മിലാൻ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്മു വിജയിച്ചത്. സാൻസിരോയിൽ 1000 ആരാധകർ സാക്ഷിയാക്കി ഇരട്ട ഗോളടിച്ച് ഇബ്രയാണ് മൂന്ന് പോയിന്റ് മിലാന് നേടിക്കൊടുത്തത്.

ആദ്യ പകുതിയിൽ 35ആം മിനുട്ടിൽ ഒരു ഹെഡറിലൂടെ ആയിരുന്നു ഇബ്രയുടെ ആദ്യ ഗോൾ. ഹെർണാണ്ടസിന്റെ ക്രോസിൽ നിന്നായിരുന്നു ആ ഹെഡർ. രണ്ടാം പകുതിയുടെ തുടക്കത്തിൽ ലഭിച്ച പെനാൾട്ടിയിൽ നിന്നായിരുന്നു രണ്ടാം ഗോൾ. ലക്ഷ്യം തെറ്റാതെ പെനാൾട്ടി വലയിൽ എത്തിക്കാൻ ഇബ്രയ്ക്ക് ആയി. കഴിഞ്ഞ മത്സരത്തി യൂറോപ്പ ലീഗിലും ഇബ്ര ഗോൾ നേടിയിരുന്നു. സീസണിൽ രണ്ട് മത്സരങ്ങൾ കഴിയുമ്പോഴേക്ക് ഇബ്രാഹിമോവിചിന് 3 ഗോളുകൾ ആയിരിക്കുകയാണ്.

Advertisement