ഇബ്രഹിമോവിച് ഇന്ന് മിലാനിൽ എത്തും, 14 ദിവസം ക്വാർന്റൈൻ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

എ സി മിലാൻ താരമായ ഇബ്രാഹിമോവിച് ഇന്ന് എ സി മിലാനിൽ എത്തും. ലോക്ക് ഡൗൺ കാലത്ത് സ്വീഡനിൽ സ്ഥിതി മെച്ചമായതിനാൽ ഇബ്ര അവസാന രണ്ടു മാസവു സ്വീഡനിൽ ആയിരുന്നു ചിലവഴിച്ചത്. താരം അവിടെ പരിശീലനവും നടത്തിയിരുന്നു. ഇന്ന് തന്റെ പ്രൈവറ്റ് ജെറ്റിൽ ആകും ഇബ്രാഹിമോവിച് തിരികെ എത്തുക. തിരിച്ചെത്തുന്ന ഇബ്രയ്ക്ക് 14 ദിവസം ക്വാർന്റൈനിൽ കഴിയേണ്ടി വരും.

അതിനു ശേഷം കൊറോണ ടെസ്റ്റ് നടത്തുകയും അത് നെഗറ്റീവ് ആവുകയും വേണം. എന്ന മാത്രമേ ഇബ്രയ്ക്ക് തിരികെ പരിശീലനത്തിന് ടീമിനൊപ്പം ചേരാൻ പറ്റുകയുള്ളൂ. എ സി മിലാൻ താരങ്ങൾ ഇന്ന് മുതൽ പരിശീലനം നടത്തുന്നുണ്ട്. ഇബ്രയെ പോലെ ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇപ്പോൾ ക്വാരന്റൈനിലാണ്.