സ്വീഡിഷ് താരം സ്ലാറ്റൻ ഇബ്രാഹിമോവിച്ചിന് പരിക്ക് മാറാനായി കാൽമുട്ടിന് കീഹോൾ ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയ വിജയകരമായിരുന്നു എന്നും എട്ട് ആഴ്ച താരത്തിൻ വിശ്രമം വേണ്ടി വരും എന്നും ഇബ്രയുടെ ക്ലബായ മിലാൻ അറിയിച്ചു. ഈ പരിക്ക് 39 വയസുകാരനെ സ്വീഡനൊപ്പം ഉള്ള യൂറോ കപ്പ് ഉപേക്ഷിക്കാൻ നിർബന്ധിതനാക്കിയിരുന്നു. 2021-22 സീസണിന്റെ ആദ്യ ആഴ്ചകളിൽ തന്നെ ഇബ്ര ടീമിനൊപ്പം ചേരും.
റോമിലെ യുപിഎംസി സാൽവേറ്റർ ഇന്റർനാഷണൽ ഹോസ്പിറ്റലിൽ വെച്ചാണ് താക്കോൽ ദ്വാര ശസ്ത്രക്രിയ നടത്തിയത്. ഒക്ടോബറിൽ സ്ലാറ്റൻ 40ആം പിറന്നാൾ ആഘോഷിക്കാൻ ഇരിക്കുകയാണ്. മിലാനുമായി 2022 ജൂൺ വരെയുള്ള കരാർ താരം അടുത്തിടെ ഒപ്പിട്ടിരുന്നു. ഈ സീസണിൽ കഴിഞ്ഞ സീസണിൽ മിലാനു വേണ്ടി 27 മത്സരങ്ങളിൽ കളിച്ച അദ്ദേഹം 17 ഗോളുകൾ നേടിയിരുന്നു. മൂന്ന് അസിസ്റ്റുകളും സംഭാവന നൽകി.