ഇബ്രാഹിമോവിചിനും കൊറോണ പോസിറ്റീവ്

സ്വീഡിഷ് സൂപ്പർ താരം സ്ലാട്ടാൻ ഇബ്രാഹിമോവിചിനും കൊറോണ പോസിറ്റീവ്. ഇന്ന് നടക്കുന്ന മത്സരത്തിന് മുന്നോടിയായി എ സി മിലാൻ നടത്തിയ പരിശോധനയിലാണ് ഇബ്രാഹിമോവിച് കൊറോണ പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. ഇബ്രാഹിമോവിചിന് ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്ന് ക്ലബ് അറിയിച്ചു. ഇബ്രാഹിമോവിച് ഇന്ന് എ സി മിലാന്റെ യൂറോപ്പ ലീഗ് മത്സരത്തിൽ കളിക്കില്ല.

ഇബ്രാഹിമോവിച് രണ്ടാഴ്ച ഐസൊലേഷനിൽ പോലും. ഈ സീസൺ ഗംഭീരമായി തുടങ്ങിയ എ സി മിലാന് വലിയ തിരിച്ചടിയാകും ഇബ്രയുടെ അഭാവം. സീസണിലെ ആദ്യ രണ്ടു മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ നേടാൻ ഇബ്രയ്ക്ക് ആയിരുന്നു.

Previous articleപാകിസ്ഥാൻ ബൗളർ ഉമർ ഗുൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു
Next articleമാറ്റങ്ങളില്ലാതെ ആര്‍സിബി ബൗളിംഗിനിറങ്ങുന്നു