യുവന്റസ് താരം ഗോൺസാലോ ഹിഗ്വയിൻ കരാർ കാലാവധി കഴിയാതെ യുവന്റസ് വിടില്ലെന്ന് താരത്തിന്റെ പിതാവ് ജോർജെ. ഹിഗ്വയിൻ യുവന്റസുമായുള്ള കരാർ അവസാനിപ്പിച്ച് തന്റെ പഴയ ക്ലബായ റിവർ പ്ലേറ്റിലേക്ക് പോവുമെന്ന വാർത്തകളിൽ സത്യമില്ലെന്നും താരത്തിന്റെ പിതാവ് പറഞ്ഞു. 2007ൽ റിവർ പ്ലേറ്റിൽ നിന്നാണ് ഹിഗ്വയിൻ റയൽ മാഡ്രിഡിൽ എത്തിയത്.
കൊറോണ വൈറസ് ബാധയെ തുടർന്ന് അർജന്റീനയിലേക്ക് മടങ്ങിയ യുവന്റസ് അവിടെ തന്നെ തുടരുമെന്നും റിവർപ്ലേറ്റിൽ ചേരുമെന്നുമെന്ന വർത്തകളുമാണ് ഹിഗ്വയിന്റെ പിതാവ് നിഷേധിച്ചിരിക്കുന്നത്. ഹിഗ്വയിൻ യുവന്റസിൽ 2021 വരെ കരാർ ഉണ്ടെന്നും താരം ആ കരാർ പൂർത്തിയാക്കുമെന്നും താരത്തിന്റെ പിതാവ് അറിയിച്ചു. ഹിഗ്വയിന് യുവന്റസ് വിടാൻ ഒരു ആഗ്രഹവും ഇല്ലെന്നും അവിടെ ഫാൻസ് താരത്തെ സ്നേഹിക്കുന്നുണ്ടെന്നും അത്കൊണ്ട് താരം ക്ലബ് വിടാനുള്ള യാതൊരു സാധ്യതയും ഇല്ലെന്നും പിതാവ് കൂട്ടീച്ചർത്തു.
ഈ സീസണിൽ ഹിഗ്വയിൻ യുവന്റസിൽ നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും മികച്ച ഫോം കണ്ടെത്തനായിരുന്നില്ല. 34 മത്സരങ്ങൾ ഈ സീസണിൽ യുവന്റസിന് വേണ്ടി കളിച്ച ഹിഗ്വയിൻ വെറും 8 ഗോളുകൾ മാത്രമാണ് നേടിയത്.