“ഹിഗ്വെയിൻ പോയതിൽ സന്തോഷം, ഇനി മിലാനിലേക്ക് വരരുത്”

- Advertisement -

അർജന്റീനിയൻ സൂപ്പർ സ്റ്റാർ ഗോൺസാലോ ഹിഗ്വെയിൻ പോയതിൽ സന്തോഷം പ്രകടിപ്പിച്ച് ഇറ്റാലിയൻ ഡെപ്യുട്ടി പ്രൈം മിനിസ്റ്റർ മാറ്റിയോ സാൽവിനി. ഹിഗ്വെയിൻ മിലാൻ വിട്ടത് നന്നായെന്നും ഇനി അവധിക്കാലം ആഘോഷിക്കാൻ പോലും മിലാമ്പിലേക്ക് വരരുതെന്നുമാണ് മാറ്റിയോ സാൽവിനി പറഞ്ഞത്. മിലാനിൽ നിന്നും ജനുവരിയിലെ ട്രാൻസ്ഫർ ജാലകത്തിൽ പ്രീമിയർ ലീഗ് ക്ലബായ ചെൽസിയിലേക്ക് ഹിഗ്വെയിൻ ചുവട് മാറ്റിയിരുന്നു.

നാപോളിയിലെ തന്റെ കോച്ചായ മൗറിസിയോ സാരിയോടൊപ്പം എത്താനാണ് ചെൽസിയിലേക്ക് ഹിഗ്വെയിൻ മാറിയത്. യുവന്റസിനെതിരായ ഹിഗ്വെയിൻറെ റെഡ് കാർഡിന് ആജീവനാന്ത വിളക്കിനായി ആവശ്യപ്പെട്ടയാളാണ് മിലാൻ ആരാധകാരനായ ഇറ്റാലിയൻ ഡെപ്യുട്ടി പ്രൈം മിനിസ്റ്റർ മാറ്റിയോ സാൽവിനി.

Advertisement