ഇറ്റലിയിൽ അപരാജിത കുതിപ്പ് തുടർന്ന് എസി മിലാൻ. ഇഞ്ചുറി ടൈം ഗോളിന്റെ പിൻബലത്തിൽ പാർമക്കെതിരെ മിലാൻ സമനില നേടി. ഇരട്ട ഗോളുകളുമായി തിയോ ഹെർണാണ്ടസാണ് മിലാന്റെ സമനിലക്ക് ചുക്കാൻ പിടിച്ചത്. പാർമക്ക് വേണ്ടി ഹെർനാനിയും ജാസ്മിൻ കുർടികും ഗോളടിച്ചു. സ്റ്റെഫാനോ പിയോളിയുടെ എസി മിലാൻ ഇറ്റലിയിൽ 23 മത്സരങ്ങളായി പരാജയമറിഞ്ഞിട്ട്.
ഈ സീസണിലെ ആദ്യ 11 മത്സരങ്ങളിൽ ഒന്നിൽ പോലും മിലാനെ പരാജയപ്പെടുതാൻ ആർക്കുമായിട്ടില്ല. മിലാൻ പഴയ പ്രതാപത്തിലേക്ക് കുതിക്കുകയാണെന്നാണ് യൂറോപ്യൻ ഫുട്ബോൾ ആരാധകർ പറയുന്നത്. തിയോ ഹെർണാണ്ടസിന് പുറമേ ഇന്നത്തെ മത്സരത്തിലെ ഹീറോ പാർമയുടെ താരം ഹെർനാനി കൂടിയാണ്. ബ്രസീലിയൻ താരമായ ഹെർനാനി പാർമയുടെ സമീപകാലത്തെ മികച്ച പ്രകടനങ്ങൾക്ക് പിന്നിലെ ചാലക ശക്തിയാണ്. ഇറ്റാലിയൻ കിരീടപ്പോരാട്ടത്തിൽ ഈ ആഴ്ച്ച ഇന്ററും നാപോളിയും യുവന്റസും ജയിച്ചത് എസി മിലാനെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. ഇപ്പൊൾ മൂന്ന് പോയന്റ് ലീഡാണ് സീരി എയിൽ മിലാനുള്ളത്.