ഇറ്റാലിയൻ ലീഗ് ക്ലബായ ഇന്റർ മിലാന്റെ ക്യാപ്റ്റൻ ഹാൻഡനോവിചിന് കൊറോണ പോസിറ്റീവ്. ക്ലബ് ആണ് ഹാൻഡെനോവിച് കോവിഡ് പോസിറ്റീവ് ആണെന്ന വാർത്ത സ്ഥിരീകരിച്ചത്. ഇന്റർ മിലാനിലെ ചില ഒഫീഷ്യൽസിനും ക്ലബിന്റെ ബോർഡ് മെമ്പർമാരിൽ ചിലർക്കും എല്ലാം കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.. കോവിഡ് ആയത് കൊണ്ട് തന്നെ താരം രണ്ടാഴ്ചയോളം ഐസൊലേഷനിൽ കഴിയും. താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. ഇന്റർ മിലാന്റെ സസുവോളോ, ബൊളാഗ്ന എന്നിവർക്ക് എതിരായ മത്സരത്തിൽ ഹാൻഡേണൊവിച് കല കാക്കാൻ ഉണ്ടാവില്ല. നേരത്തെ സഹതാരം ഡനിലോ അംബ്രോസിയോക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു.