തന്നെ നാപോളിയിൽ പിടിച്ച് നിർത്തിയത് നാപോളി കോച്ച് ആഞ്ചലോട്ടിയാണെന്ന് നാപോളിയുടെ ക്യാപ്റ്റൻ മാരെക് ഹാംസിക്ക്. നാപോളിയോ വിടുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നിട്ടും ക്ലബ്ബിൽ തുടരാനാണ് താരം തീരുമാനിച്ചത്. ചൈനീസ് ഓഫറുകൾ പ്രലോഭിപ്പിക്കുണ്ടെന്നു തുറന്നു സമ്മതിച്ച ഹാംസിക്ക് ആഞ്ചലോട്ടിയുടെ ഇടപെടൽ കാരണമാണ് സീരി എയിൽ തുടരുന്നത്.
ജന്മ നാടായ സ്ലോവാക്യയിൽ തുടരുമ്പോൾ കോച്ച് തന്നെ ഒട്ടേറെ തവണ ബന്ധപ്പെട്ടുവെന്നും താരം പറഞ്ഞു. മൗറിസിയോ സാരിക്ക് പകരക്കാരനായിട്ടാണ് കാർലോ ആഞ്ചലോട്ടി നാപോളിയിൽ എത്തിയത്. 2009 നു ശേഷം ആദ്യമായാണ് ഇറ്റലിയിലേക്ക് ആഞ്ചലോട്ടി തിരിച്ചെത്തുന്നത്.
ഒരു സീസൺ കൂടി തുടർന്നാൽ നാപോളിക്ക് വേണ്ടി ഏറ്റവുമധികം മത്സരങ്ങൾ കളിക്കുന്ന താരമെന്ന നേട്ടം സ്വന്തമാക്കാനും ഹാംസിക്കിന് അവസരമുണ്ട്. നിലവിൽ നാപോളി ലെജൻഡ് ഗിയൂസേപ്പേ ബ്രൂസ്‍കോളൂട്ടിയാണ്(511) ക്ലബിന് വേണ്ടി ഏറ്റവുമധികം മത്സരത്തിൽ ബൂട്ടണിഞ്ഞിട്ടുള്ളത്. ഈ നേട്ടവും മാരെക് ഹാംസിക്കിന് അടുത്ത സീസണിൽ സ്വന്തം പേരിലാക്കാം. മാരെക് ഹാംസിക്ക് 500 മത്സരങ്ങൾ എന്ന നാഴികക്കല്ല് പിന്നിട്ടു കഴിഞ്ഞു. ഇതിഹാസതാരം മറഡോണയെ മറികടന്നു നാപോളിയുടെ ടോപ്പ് സ്‌കോറർ ആയി മാറിയിരുന്നു ക്യാപ്റ്റൻ മാരെക് ഹാംസിക്ക്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial