മെസ്സിയും സലായും ഇല്ലാതെ എമ്പപ്പെയുടെ ബാലണ്ടോർ ലിസ്റ്റ്

- Advertisement -

ഫ്രഞ്ച് യുവതാരം എമ്പപ്പെയുടെ അഭിപ്രായത്തിൽ ബാലണ്ടോറിനായുള്ള അഞ്ച് പേരിൽ ബാഴ്സലോണ താരമായ മെസ്സിക്കൊ ലിവർപൂൾ താരമായ സലായ്ക്കോ സ്ഥാനമില്ല. ബാലൻഡോറിനായി അഞ്ചു പേരെയാണ് എമ്പപ്പെ പറയുന്നത്. അതിൽ എമ്പപ്പെയും ഉണ്ട് എന്നതാണ് രസകരം. പി എസ് ജിയിൽ തന്റെ സഹതാരങ്ങളായ നെയ്മർ, റയൽ മാഡ്രിഡ് താരങ്ങളായ ലുക മോഡ്രിച്, രാഫേൽ വരാനെ എന്നിവരും ഒപ്പം യുവന്റസിലേക്ക് മാറിയ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലിസ്റ്റിൽ ഉണ്ട്.

ബാലൊണ്ടോറിനായി ഇനിയും കാത്തിരിക്കണമെങ്കിലും ഇപ്പോൾ സാധ്യതയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലുകാ മോഡ്രിചുമാണ് മുന്നിൽ നിൽക്കുന്നത്. റയൽ മാഡ്രിഡിനായും ക്രൊയേഷ്യക്കായും മോഡ്രിച് ഈ കഴിഞ്ഞ സീസണിൽ മികച്ചു നിന്നിരുന്നു. മോഡ്രിചിന് റഷ്യൻ ലോകകപ്പിൽ ഗോൾഡൻ ബോളും ലഭിച്ചിരുന്നു. 2007ൽ കക്കാ ബാലണ്ടോർ നേടിയതിന് ശേഷം മെസ്സിയും റൊണാൾഡോയും അല്ലാതെ വേറെയാരും ഈ പുരസ്കാരത്തിന് അർഹരായിട്ടില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement