ജെർവീനോ ഷോക്കിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് ഇന്റർ മിലാൻ

Img 20201101 004812
Credit; Twitter
- Advertisement -

സീരി എ സീസണിലെ ഇന്റർ മിലാന്റെ തുടക്കം മോശമായി തന്നെ തുടരുകയാണ്. ഒരു മത്സരത്തിൽ കൂടെ കോണ്ടെയുടെ ടീം പോയിന്റ് നഷ്ടപ്പെടുത്തിയിരിക്കുകയാണ്‌. ഇന്ന് പാർമയെ ആയിരുന്നു ലീഗിൽ ഇന്റർ മിലാൻ നേരിട്ടത്. പാർമ താരം ജെർവീനോയുടെ ഇരട്ട ഗോളുകളിൽ ഞെട്ടിയിരിക്കാനേ കോണ്ടെയുടെ ടീമിന് 64ആം മിനുട്ട് വരെ കഴിഞ്ഞുള്ളൂ. 48, 62 മിനുട്ടുകളിൽ ആയിരുന്നു ജെർവീനോ ഗോൾ നേടിയത്. ഈ ഗോളുകളുടെ മികവിൽ പാർമ രണ്ട് ഗോളുകൾക്ക് മുന്നിൽ എത്തി.

എന്നാൽ ഇന്റർ പരാജയം സമ്മതിക്കാൻ ഒരുക്കമായിരുന്നില്ല. 64ആം മിനുട്ടിൽ ബ്രോസോവിചിലൂടെ ഇന്റർ മിലാന്റെ ആദ്യ ഗോൾ വന്നു. പിന്നീട് സമനില ഗോളിനായി ആഞ്ഞു ശ്രമിച്ച ഇന്റർ മിലാന് 90ആം മിനുട്ടിൽ ആണ് സമനില ഗോൾ ലഭിച്ചത്. ക്രൊയേഷ്യൻ വിങ്ങർ പെരിസിചിലൂടെ ആയിരുന്നു ഇന്ററിന്റെ സമനില ഗോൾ. അവസാന ആറു മത്സരങ്ങളിൽ ആകെ ഒരു മത്സരം മാത്രമാണ് ഇന്ററിന് വിജയിക്കാൻ ആയത്. ആറ് മത്സരങ്ങളിൽ നിന്ന് 11 പോയിന്റുമായി ലീഗിൽ അഞ്ചാം സ്ഥാനത്ത് നിൽക്കുകയാണ് ഇന്റർ ഇപ്പോൾ.

Advertisement