സെവിയ്യക്ക് ലാലിഗയിൽ തുടർച്ചയായ മൂന്നാം തോൽവി

20201031 235540
- Advertisement -

കഴിഞ്ഞ സീസണിൽ എല്ലാവരെയും ഞെട്ടിച്ച സെവിയ്യ ഈ സീസൺ തുടക്കത്തിൽ ആകെ പതറുകയാണ്. ഇന്ന് ലാലിഗയിൽ വീണ്ടും ലൊപെറ്റെഗിയുടെ ടീം പരാജയപ്പെട്ടു. ഇന്ന് അത്ലറ്റിക്ക് ബിൽബാവോ ആണ് സെവിയ്യയെ തോൽപ്പിച്ചത്. തുടക്കത്തിൽ ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷം അവസാനം സെവിയ്യ 2-1ന്റെ പരാജയം വഴങ്ങുക ആയിരുന്നു. അത്ലറ്റിന്റെ ഗ്രൗണ്ടിൽ ഒമ്പതാം മിനുട്ടിൽ നെസ്രിയിലൂടെ ആണ് സെവിയ്യ തുടക്കത്തിൽ ലീഡ് എടുത്തത്.

അതിനു ഒരു മറുപടി ഗോൾ വന്നത് 76ആം മിനുട്ടിൽ മാത്രമാണ്‌. മുനിയാൻ ആണ് അത്ലറ്റിക്കിന് പ്രതീക്ഷ നൽകിയ സമനില ഗോൾ നേടിയത്. പിന്നാലെ വിജയ ഗോളിനായി ആഞ്ഞു ശ്രമിച്ച ഹോം ടീം 86ആം മിനുട്ടിൽ സാൻസെറ്റിലൂടെ വിജയ ഗോളും മൂന്ന് പോയിന്റും ഉറപ്പിച്ചു. സെവിയ്യക്ക് ഇത് ലീഗിലെ തുടർച്ചയായ മൂന്നാം പരാജയമാണ്. സീസണിൽ 6 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ആകെ രണ്ട് വിജയം മാത്രമെ സെവിയ്യക്ക് ഉള്ളൂ. 14ആം സ്ഥാനത്താണ് സെവിയ്യ ഇപ്പോൾ ഉള്ളത്.

Advertisement