ഇറ്റാലിയൻ ലീഗിലെ ആദ്യ മത്സരം ബഹിഷ്കരിച്ച് ജെനോവൻ അൾട്രകൾ. ജെനോവയിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് സീരി എ യിലെ ആദ്യ മത്സരം അൾട്രകൾ ബഹിഷ്കരിക്കുന്നത്. മിലാനെതിരെയാണ് ജെനോവയുടെ ആദ്യ മത്സരം. ജെനോവയിൽ വെച്ചാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ജെനോവയിൽ പാലം തകർന്നു 35 പേരാണ് കൊല്ലപ്പെട്ടത്.
പാലത്തിലൂടെ സഞ്ചരിക്കുന്നവരും പാലത്തിനു കീഴിൽ വീടുകളിൽ താമസിക്കുന്നവരും അപകടത്തിലാക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. നൂറു കണക്കിന് ആൾക്കാർക്കാണ് ഈ അപകടത്തിൽ പരിക്കേറ്റത്. ഇറ്റാലിയൻ ക്ലബായ ജെനോവയുടെ താരം ഡൊമെനിക്കോ ക്രിസിറ്റോയും കുടുംബവും തലനാരിഴയ്ക്കാണ് ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത്. ഇറ്റാലിയൻ ലീഗിലെ മത്സരങ്ങൾ മാറ്റി വെക്കാനായി ആരാധകർ പ്രതിഷേധം ആരംഭിച്ചു കഴിഞ്ഞു. ഇറ്റാലിയൻ ഫുട്ബോൾ അസോസിയേഷനാണ് അന്തിമ തീരുമാനം എടുക്കേണ്ടത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial