ഇറ്റാലിയൻ ക്ലബ്ബായ എ എസ് റോമയിലെ 30 വർഷത്തെ കരിയർ അവസാനിപ്പിച്ച് ഇറ്റാലിയൻ ലെജൻഡ് ഫ്രാസിസ്കോ ടോട്ടി. റോമയുടെ ഡയറക്ടറായ ടോട്ടി ആ സ്ഥാനമാണ് ഇന്ന് രാജിവെച്ചോഴിഞ്ഞത്. റോമയുമായി വിടപറയുകയാണെന്നും മറ്റൊരു ക്ലബിലേക്കുള്ള ക്ഷണം സ്വീകരിച്ചാണ് വിവാദപറയുന്നതെന്നും ടോട്ടി പറഞ്ഞു. പതിവിൽ നിന്നും വ്യത്യസ്തമായി റോമയുടെ ഹെഡ്ക്വാർട്ടേഴ്‌സിൽ വെച്ചല്ല പ്രസ് മീറ്റ് എന്നതും ശ്രദ്ധേയമാണ്.
1989 ൽ യൂത്ത് സിസ്റ്റത്തിലൂടെ റോമയിലെത്തിയതാണ് ടോട്ടി. മുപ്പത് വർഷത്തെ റോമയുമായുള്ള കരിയർ ആണ് ഇന്നവസാനിപ്പിച്ചത്. ജെനോവയ്ക്കെതിരെയായിരുന്നു ടോട്ടിയുടെ അവസാന മത്സരം. എ.എസ് റോമയെ ഇറ്റാലിയന്‍ ലീഗില്‍ രണ്ടാംസ്ഥാനക്കാരാക്കിയാണ് 40 വയസുകാരനായ ടോട്ടി ബൂട്ടഴിച്ചത്.
1993 ല്‍ ഒരു സബ്സ്റ്റിട്യൂട്ടായാണ് ബ്രെസ്സിയക്കെതിരെയുള്ള മത്സരത്തില്‍ 16 വയസുകാരനായ ടോട്ടി അരങ്ങേറ്റം കുറിക്കുന്നത്. റോമയ്ക്ക് വേണ്ടി 786 മത്സരങ്ങള്‍ അദ്ദേഹം കളിച്ചിരുന്നു. റോമയ്ക്ക് വേണ്ടി 307 ഗോളുകള്‍ നേടിയിട്ടുണ്ട് 40 കാരനായ ടോട്ടി. 2006 ലോകകപ്പിൽ ഇറ്റലി കപ്പുയർത്തിയപ്പോൾ ഒൻപത് ഗോളുമായി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു ടോട്ടി.