ചാമ്പ്യൻസ് ലീഗ് കിരീടമാണ് യുവന്റസിലെ ലക്ഷ്യം എന്ന് റൊണാൾഡോ

- Advertisement -

യുവന്റസിൽ തന്റെ പ്രധാന ലക്ഷ്യം ചാമ്പ്യൻസ് ലീഗ് കിരീടം നേടലാണെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. താനും തന്റെ സഹ താരങ്ങളും അതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് എന്നും റൊണാൾഡോ പറഞ്ഞു. ഈ വർഷം തന്നെ ചാമ്പ്യൻസ് ലീഗ് വിജയിക്കാൻ നോക്കും. അതിന് സാധിച്ചില്ല എങ്കിൽ അടുത്ത വർഷമോ അതിനടുത്ത വർഷമോ യുവന്റസ് ആ കിരീടം നേടുമെന്നും റൊണാൾഡോ പറഞ്ഞു.

സീരി എ കിരീടം നേടുക, കോപ ഇറ്റാലിയ നേടുക എന്നത് നിർബന്ധമാണെന്നും അതിനൊപ്പം ചാമ്പ്യൻസ് ലീഗിൽ മികച്ചു നിൽക്കുക കൂടെ ഇത്തവണ ലക്ഷ്യമാണെന്നും ക്രിസ്റ്റ്യാനോ പറഞ്ഞു. അവസാന മൂന്ന് വർഷവും റയൽ മാഡ്രിഡിനൊപ്പം ചാമ്പ്യൻസ് ലീഗ് നേടിയ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.

Advertisement