ഫ്ലൊറൻസിയെ സ്ഥിര കരാറിൽ സ്വന്തമാക്കാൻ എ സി മിലാൻ ഒരുങ്ങുന്നു

20220607 125732

റോമയുടെ ഫുൾബാക്കായ അലസ്സാൻഡ്രോ ഫ്ലോറൻസി മിലാനിൽ തന്നെ തുടരാൻ സാധ്യത. റോമയിൽ നിന്ന് വായ്പാടിസ്ഥാനത്തിൽ ആണ് ഫ്ലൊറംസി മിലാനായി ഇതുവരെ കളിച്ചത്‌. താരത്തെ മിലാനിൽ നിർത്താൻ ആണ് ഇപ്പോൾ പിയോളി ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ ഇപ്പോൾ ബൈ ക്ലോസിനെ കുറിച്ച് റോമയും മിലാനും ചർച്ച ചെയ്യുകയാണ്‌.

4 മില്യൺ നൽകി താരത്തെ മിലാന് സ്വന്തമാക്കാം എന്നാണ് റോമ പറയുന്നത്. എന്നാൽ 2.5 മില്യൺ യൂറൊ നൽകാൻ മാത്രമേ മിലാൻ ഒരുക്കമുള്ളൂ. മുൻ സീസണിൽ വലൻസിയ, പാരീസ് സെന്റ് ജെർമെയ്ൻ എന്നിവിടങ്ങളിലും ഫ്ലൊറൻസി ലോണിൽ പോയിരുന്നു. റോമ എന്തായാലും താരത്തെ നിലനിർത്താൻ ആലോചിക്കുന്നില്ല. ഇറ്റലിക്ക് ഒപ്പം യൂറോ കപ്പ് നേടിയ താരമാണ് ഫ്ലൊറൻസി. ഇറ്റലിക്കായി അമ്പതോളം മത്സരങ്ങൾ താരം ഇതുവരെ കളിച്ചിട്ടുണ്ട്.