കോച്ച് വിൻസെൻസോ ഇറ്റാലിയാനോയുടെ കരാർ ഫിയൊറെന്റീന നീട്ടി. അദ്ദേഹം 2024 വരെ കരാർ നീട്ടിയതായി ഫിയോറന്റീന അറിയിച്ചു. അത് കഴിഞ്ഞ് കൂടാതെ 12 മാസം കൂടി നീട്ടാനുള്ള ഓപ്ഷനും പുതിയ കരാറിൽ ഉണ്ട്. ഗട്ടൂസോ ക്ലബ് വിട്ട സമയത്ത് ആയിരുന്നു വിൻസെൻസോ ഫിയൊറെന്റീനയിൽ എത്തിയത്. കഴിഞ്ഞ സീസണിൽ ക്ലബിനെ ഏഴാം സ്ഥാനത്തേക്ക് എത്തിക്കാൻ അദ്ദേഹത്തിനായി. 2017ന് ശേഷം ആദ്യമായാണ് ക്ലബ് യൂറോപ്യൻ യോഗ്യത നേടിയത്.