മർലോൻ സാന്റോസിനെ പി എസ് വി സ്വന്തമാക്കാൻ സാധ്യത

Picsart 22 06 22 21 13 28 666

ബ്രസീലിയൻ സെന്റർ ബാക്കായ മർലോൻ സാൻറ്റോസിനെ ഡച്ച് ക്ലബായ പി എസ് വി സ്വന്തമാക്കിയേക്കും. ഇപ്പോൾ ഉക്രൈൻ ക്ലബായ ഷക്തറിന്റെ താരമാണ് മർലോൺ. റഷ്യൻ അധിനിവേശം കാരണം നിരവധി താരങ്ങൾ ഇപ്പോൾ ഉക്രൈൻ ക്ലബുകൾ വിടുന്നുണ്ട്. അതിന്റെ തുടർച്ചയാണ് ഈ ട്രാൻസ്ഫർ നീക്കവും. കഴിഞ്ഞ ദിവസം നെരെസും ഷക്തർ വിട്ടിരുന്നു. 27കാരനായ മർലോൺ കഴിഞ്ഞ സീസണിൽ ആയിരുന്നു ഷക്തറിൽ എത്തിയത്.

മുമ്പ് സസുവോളൊയിൽ ആയിരുന്നു താരം കളിച്ചിരുന്നു. കഴിഞ്ഞ സീസ്ണിൽ ഉക്രൈൻ ലീഗ് നിർത്തി വെക്കുന്നത് വരെ സ്ഥിരമായി ഷക്തറിനായി മർലോൺ കളിച്ചിരുന്നു. ഫ്ലുമിനെസയിലൂടെ വളർന്നു വന്ന താരം ബാഴ്സലോണയിലൂടെ ആണ് ആദ്യമായി യൂറോപ്പിലേക്ക് വന്നത്.

Previous articleഎൻസോ ഫെർണാണ്ടസിനെ സ്വന്തമാക്കാനുള്ള പോരാട്ടത്തിൽ ബെൻഫിക ജയിക്കുന്നു
Next articleഫിയൊറെന്റീന പരിശീലകൻ വിൻസെൻസോ കരാർ പുതുക്കി