ഫിയൊറെന്റീനയ്ക്ക് എതിരെ ഗോൾ മഴയുമായി നാപോളി

Img 20210117 195956
- Advertisement -

സീരി എയിൽ നാപോളിക്ക് വൻ വിജയം. ഇന്ന് ഫിയൊറെന്റീനയെ നേരിട്ട നാപോളി എതിരില്ലാത്ത ആറു ഗോളുകളുടെ വൻ വിജയം തന്നെ നേടുകയുണ്ടായി. നാപോളിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ നാപോളിയുടെ സമ്പൂർണ്ണ ആധിപത്യമാണ് കണ്ടത്. ആദ്യ പകുതിയിൽ തന്നെ എതിരില്ലാത്ത നാലു ഗോളുകൾക്ക് മുന്നിൽ എത്താൻ നാപോളിക്ക് ആയി.

ക്യാപ്റ്റൻ ലൊറെൻസോ ഇൻസീന ആണ് വിജയത്തിൽ വലിയ പങ്കുവഹിച്ചത്. രണ്ടു ഗോളുകളും ഒരു അസിസ്റ്റും ഇനിസിനെയുടെ ബൂട്ടിൽ നിന്ന് പിറന്നു. അഞ്ചാം മിനുട്ടിലും 72ആം മിനുട്ടിലും പെനാൾട്ടികളിൽ നിന്നായിരുന്നു ഇൻസിനെയുടെ ഗോളുകൾ. ലൊസാനൊ, ഡെമെ, സിയെലെൻസ്കി, പൊളിറ്റാനോ എന്നിവർ ഫൊയൊറെന്റീനയ്ക്ക് വേണ്ടി ഗോളുകൾ നേടി. ഈ വിജയത്തോടെ 34 പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് എത്താൻ നാപോളിക്ക് ആയി. ഫിയൊറെന്റീനയ്ക്ക് എതിരെയുള്ള നാപോളിയുടെ ഏറ്റവും വലിയ വിജയമാണിത്.

Advertisement