ശ്വസിക്കാൻ പോലും ആകുന്നുണ്ടായിരുന്നില്ല, കൊറോണ കാലത്തെ പ്രയാസങ്ങൾ പങ്കുവെച്ച് ഡിബാല

- Advertisement -

യുവന്റസ് താരമായ ഡിബാല താൻ കൊറോണ രോഗത്തെ മറികടന്നു എന്ന് അറിയിച്ചു. ഡിബാല ഉൾപ്പെടെ യുവന്റസിലെ മൂന്ന് താരങ്ങൾക്ക് ആയിരുന്നു കൊറോണ സ്ഥിരീകരിച്ചിരുന്നത്. കൊറോണ കാലം പ്രയാസകരമായിരുന്നു എന്ന് ഡിബാല പറഞ്ഞു. തനിക്ക് ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങിയപ്പോൾ തന്നെ ശാരീരികമായി ബുദ്ധിമുട്ടുകൾ ഉണ്ടായി എന്ന് ഡിബാല പറഞ്ഞു.

തനിക്ക് ശ്വസിക്കാൻ വരെ കഴിഞ്ഞിരുന്നില്ല. 10 മിനുട്ട് പരിശീലനം നടത്തുമ്പോൾ തന്നെ തന്റെ ശ്വാസം നിലയ്ക്കുന്നതായി തനിക്ക് തോന്നുന്നുണ്ടായിരുന്നു. ശ്വാസം എടുക്കാൻ പ്രയാസമായിരുന്നു എന്നും തന്റെ ശരീരം അനക്കാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു എന്നും ഡിബാല പറഞ്ഞു. എന്നാൽ ഇപ്പോൾ ആരോഗ്യ നില ഒരുപാട് മെച്ചപ്പെട്ടെന്നും തന്റെ പങ്കാളിയും രോഗത്തിൽ നിന്ന് മുക്തി നേടിയെന്നും ഡിബാല പറഞ്ഞു.

Advertisement