കോമാൻ പോയിട്ടും ബാഴ്സലോണക്ക് ജയമില്ല

20211031 033016

ബാഴ്സലോണയിലെ പ്രശ്നങ്ങൾ കോമാനെ പുറത്താക്കിയിട്ടും തീർന്നില്ല. ഇന്ന് ബാഴ്സലോണ ക്യാമ്പ്നുവിൽ വെച്ച് അലാവസിനോട് സമനില വഴങ്ങുന്നതാണ് കാണാൻ കഴിഞ്ഞത്. താൽക്കാലിക പരിശീലകനായ സെർജി ബർഹുവാൻ വലിയ മാറ്റങ്ങൾ ബാഴ്സലോണ ഇലവനിൽ നടത്തി എങ്കിലും കാര്യങ്ങൾ മെച്ചപ്പെട്ടില്ല. കളി 1-1 എന്ന നിലയിൽ ആണ് അവസാനിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തിൽ ബാഴ്സലോണ ലീഡ് എടുത്തു.

ഡിപായ് ആണ് 49ആം മിനുട്ടിൽ ബാഴ്സലോണക്ക് ലീഡ് നൽകിയത്. എന്നാൽ മൂന്ന് മിനുട്ടുകൾ മാത്രമെ ആ ലീഡ് നീണ്ടുനിന്നുള്ളൂ. 52ആം മിനുട്ടിൽ റിയോജ ആണ് അലാവസിന് സമനില നൽകിയത്. ഈ സമനിലയോടെ ബാഴ്സലോണ 9ആം സ്ഥാനത്തേക്ക് താഴ്ന്നു. 11 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ആകെ 16 പോയിന്റ് മാത്രമേ ബാഴ്സക്ക് ഉള്ളൂ.

Previous article“യുവന്റസ് ജേഴ്സിയെ താരങ്ങൾ ബഹുമാനിക്കേണ്ടതുണ്ട്”
Next articleശ്വാസതടസ്സം, അഗ്വേറോയെ ആശുപത്രിയിലേക്ക് മാറ്റി