ഡിബാലയുമായുള്ള യുവന്റസ് കരാർ ചർച്ചകൾ അന്തിമഘട്ടത്തിൽ

Paulo Dybala

യുവന്റസും ഡിബാലയും തമ്മിലുള്ള ചർച്ചകൾ അന്തിമഘട്ടത്തിൽ. താരം ഉടൻ യുവന്റസിൽ പുതിയ കരാർ ഒപ്പുവെക്കുമെന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു. ഒരു വർഷത്തിനു മേലെ ആയി യുവന്റസും ഡിബാലയുമായി കരാർ ചർച്ചകൾ നടക്കുന്നു. ഇനി ഒരു വർഷം കൂടെ മാത്രമെ ഡിബാലക്ക് യുവന്റസിൽ കരാർ ഉള്ളൂ. കഴിഞ്ഞ സീസൺ ഡിബാലയ്ക്ക് നിരാശയുടേതായിരുന്നു. പരിക്ക് കാരണം സീസണിലെ ഭൂരിഭാഗം മത്സരങ്ങളും താരത്തിന് നഷ്ടപ്പെട്ടിരുന്നു. പുതിയ സീസണും പരിക്കോടെ ആണ് ഡിബാല തുടങ്ങിയത്.

അലെഗ്രിയുടെ വരവ് ഡിബാല ക്ലബിൽ തുടരാൻ തീരുമാനിക്കുന്നതിന് കാരണമായി. ഡിബാലയ്ക്ക് 2025 വരെയുള്ള കരാർ ആകും യുവന്റസ് നൽകുക. വർഷം 13മില്യൺ യൂറോ വേതനം നൽകുന്ന കരാർ ആണ് യുവന്റസ് മുന്നോട്ട് വെച്ചിരിക്കുന്നത്. ഇപ്പോഴും യുവന്റസ് ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട താരമാണ് ഡിബാല.

Previous articleസാം കറൻ ഈ ഐ പി എല്ലിൽ ഇനി കളിക്കില്ല
Next articleകാരിക്കും മകെന്നയും മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുതിയ കരാർ ഒപ്പുവെക്കും