ഡിബാല യുവന്റസിൽ പുതിയ കരാർ ഒപ്പുവെക്കും, 2024 വരെ തുടരും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

യുവന്റസ് താരം ഡിബാല ക്ലബിൽ പുതിയ കരാർ ഒപ്പുവെക്കും. ഈ സീസണിൽ പരിശീലകൻ സാരിക്ക് കീഴിൽ നടത്തുന്ന ഗംഭീര പ്രകടനങ്ങൾ ആണ് ഡിബാലയ്ക്ക് പുതിയ കരാർ നൽകാനുള്ള തീരുമാനത്തിലേക്ക് ക്ലബിനെ എത്തിച്ചത്. ഈ സീസൺ തുടക്കത്തിൽ ഡിബാലയെ യുവന്റസ് പല ശ്രമങ്ങളും നടത്തി എങ്കിലും താരം ക്ലബ് വിടാതെ നിൽക്കുകയായിരുന്നു. ഈ സീസണിൽ റൊണാൾഡോയ്ക്കു മേലെ ടീമിന്റെ ഏറ്റവും പ്രധാന താരമായി മാറാൻ ഡിബാലയ്ക്ക് ആയി.

ഈ സീസണിൽ ഇതുവരെ ഏഴു ഗോളുകളും നാലു അസിസ്റ്റും ഡിബാല സ്വന്തമാക്കിയിട്ടുണ്ട്. 2024വരെ ഉള്ള കരാറാണ് ഡിബാലയ്ക്ക് ഇപ്പോൾ വാഗ്ദാനം ചെയ്തിരിക്കുന്നത്. വർഷം 9 മില്യണോളം ആയിരിക്കും വേതനം. റൊണാൾഡോ വന്നതോടെ യുവന്റസിൽ സ്ഥാനം നഷ്ടപ്പെട്ടതായിരുന്നു ഡിബാലയെ വിൽക്കാൻ യുവന്റസ് തുടക്കത്തിൽ ശ്രമിക്കാൻ കാരണം. എങ്കിലും സാരിയുടെ പരിശീലനത്തിൽ വീണ്ടും ഡിബാല പഴയ ഫോമിലേക്ക് എത്തുകയായിരുന്നു. താരം ഉടൻ തന്നെ പുതിയ കരാർ ഒപ്പുവെക്കും എന്നാണ് പ്രതീക്ഷ.