മുഖത്ത് തുപ്പിയ സംഭവം, ഡഗ്ലസ് കോസ്റ്റയക്ക് നാല് മത്സരങ്ങളിൽ വിലക്ക്

- Advertisement -

സസുവോള താരം ഡി ഫ്രാൻസിസ്കോയുടെ മുഖത്ത് തുപ്പിയ സംഭവത്തിൽ യുവന്റസ് താരം ഡഗ്ലസ് കോസ്റ്റയ്ക്ക് എതിരെ നടപടി. താരത്തെ നാല് മത്സരങ്ങളിൽ നിന്ന് ഇറ്റാലിയൻ ലീഗ് വിലക്കി. യുവന്റസിന്റെ അടുത്ത ലീഗ് മത്സരങ്ങളായ ഫ്രോസിനോൻ, ബോൾഗോന, നാപോളി, ഉഡിനെസെ എന്നീ മത്സരങ്ങളിലാകും കോസ്റ്റ പുറത്ത് ഇരിക്കുക.

കോസ്റ്റയെ ഡി ഫ്രാൻസിസ്കോ ഫൗൾ ചെയ്തതാണ് ബ്രസീലിയൻ താരത്തെ പ്രകോപിപിച്ചത് തുപ്പുന്നതിൽ കലാശിച്ചതും. കോസ്റ്റ താരത്തിന്റെ മുഖത്ത് തുപ്പുന്നതിന് മുമ്പ് എൽബോ വെക്കുകയും ഒപ്പം ഹെഡ് ബട്ട് ചെയ്യാൻ ശ്രമിക്കുകയും ചെയ്തിരുന്നു. യുവന്റസും താരത്തിനെതിരെ നടപടിയെടുക്കും എന്ന് പറഞ്ഞിട്ടുണ്ട്.

Advertisement