“റൊണാൾഡോയുടെ സ്വാധീനം അല്ല യുവന്റസിലേക്ക് വരാൻ കാരണം” – ഡിലിറ്റ്

റൊണാൾഡോയുടെ സ്വാധീനം കൊണ്ടല്ല താൻ യുവന്റസിലേക്ക് വന്നത് എന്ന് യുവ ഡച്ച് സെന്റർ ബാക്ക് ഡിലിറ്റ്. കഴിഞ്ഞ സീസൺ അവസാനം യുവേഫ നാഷൺസ് ലീഗ് ഫൈനലിനിടെ ഡി ലിറ്റിനെ റൊണാൾഡോ യുവന്റസിലേക്ക് ക്ഷണിച്ചത് വലിയ വാർത്ത ആയിരുന്നു. അതിനു പിന്നാലെ ഡിലിറ്റ് യുവന്റസിലേക്ക് തന്നെ എത്തിയപ്പോൾ അത് റൊണാൾഡോയുടെ സ്വാധീനം ആണെന്ന് പലരും വിധിച്ചു.

എന്നാൽ യുവന്റസിലേക്ക് വന്നത് ആ ക്ലബിനെ ഇഷ്ടമായത് കൊണ്ടാണെന്നാണ് ഡി ലിറ്റ് പറയുന്നത്. റൊണാൾഡോ ഇതിൽ യാതൊരു വിധ സ്വാധീനവുമായിരുന്നില്ല. യുവതാരം പറഞ്ഞു. ഏതു ക്ലബ് തിരഞ്ഞെടുക്കണം എന്ന് തീരുമാനിക്കാൻ തനിക്ക് ഏറെ സമയം ഉണ്ടായിരുന്നു. എല്ലാം വെച്ച് നോക്കിയപ്പോൾ യുവന്റസ് ആണ് തനിക്ക് ഏറ്റവും അനുയോജ്യമാവുക എന്ന് തോന്നി. അതാണ് യുവന്റസ് തിരഞ്ഞെടുക്കാൻ കാരണം. ഡി ലിറ്റ് പറഞ്ഞു.

Previous articleഐ.പി.എല്ലിൽ താൻ നേരിട്ട ഏറ്റവും കടുപ്പമേറിയ ബൗളറുടെ പേര് സഞ്ജു സാംസൺ വെളിപ്പെടുത്തി
Next articleഇന്ത്യ – പാകിസ്ഥാൻ പരമ്പര നടക്കാൻ സാധ്യതയില്ലെന്ന് സുനിൽ ഗാവസ്‌കർ