പരിക്ക് മാറാൻ ഡിലിറ്റ് ശസ്ത്രക്രിയ നടത്തും

യുവന്റസിന്റെ യുവ സെന്റർ ബാക്കായ ഡി ലിറ്റ് അവസാന കുറേ മാസങ്ങളായ തോളിനേറ്റ പരിക്കുമായി കഷ്ടപ്പെടുകയാണ്. ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായതോടെ യുവന്റസിന്റെ ഫുട്ബോൾ സീസൺ അവസാനിച്ചിരിക്കുകയാണ്. ഈ സമയത്ത് തന്റെ തോളിന്റെ ശസ്ത്രക്രിയ നടത്തും എന്ന് ഡി ലിറ്റ് ഇന്നലെ മത്സര ശേഷം പറഞ്ഞു.

അവസാന കുറേ കാലമായി തന്നെ ഈ പരിക്ക് അലട്ടുന്നുണ്ട് എന്നും അതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന് ശസ്ത്രക്രിയ നടത്തി പരിക്ക് മാറ്റാൻ ശ്രമിക്കും എന്നും ഡി ലിറ്റ് പറഞ്ഞു. സീസൺ പുനരാരംഭിക്കുന്ന സമയത്തേക്ക് മടങ്ങി എത്താൻ ആകും എന്നാണ് പ്രതീക്ഷ എന്നും ഡി ലിറ്റ് പറഞ്ഞു. 2019 നവംബറിൽ ആയിരുന്നു ഡിലിറ്റിന്റെ തോളിന് പരിക്കേറ്റത്. അന്ന് മുതൽ പരിക്ക് വെച്ചാണ് ഡി ലിറ്റ് കളിക്കുന്നത്.