അർജന്റീനയ്ക്ക് വേണ്ടി കന്നി ഗോളുമായി ഇക്കാർഡി

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

അർജന്റീനയ്ക്ക് വേണ്ടി തന്റെ തന്റെ ആദ്യ ഗോൾ ഇന്റർ മിലാൻ ക്യാപ്റ്റൻ മൗറോ ഇക്കാർഡി നേടി. ദേശീയ ടീമിന് വേണ്ടിയുള്ള എട്ടാം മത്സരത്തിലാണ് ഇന്ററിന്റെ ഗോളടിവീരന് ആദ്യ ഗോൾ നേടാനായത്. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് അർജന്റീന മെക്സിക്കോയെ പരാജയപ്പെടുത്തിയത്. കളി തുടങ്ങി ആദ്യ മിനുട്ടിൽ തന്നെ അർജന്റീനയ്ക്ക് ലീഡ് നല്കാൻ ഇക്കാർഡിക്ക് സാധിച്ചു. 2013 ലാണ് ഇക്കാർഡി അർജന്റീനയ്ക്ക് വേണ്ടി അരങ്ങേറിയത്.

ലോകകപ്പ് യോഗ്യത മത്സരത്തിൽ ഉറുഗ്വെയ്‌ക്കെതിരെ ഏഴു മിനുട്ടാണ് താരം കളിച്ചത്. സീരി എ യിൽ ഉജ്ജ്വല ഫോമിൽ ഗോളുകൾ അടിച്ചു കൂടിയെങ്കിലും ദേശീയ ടീമിൽ എന്നും ഇക്കാർഡി തഴയപ്പെട്ടു. റഷ്യൻ ലോകകപ്പിനായി പറന്ന അർജന്റീനയുടെ ടീമിൽ ഇക്കാർഡി ഉൾപ്പെടുമെന്ന് കരുതിയെങ്കിലും മെസിയും സംഘവും ഇക്കാർഡി ഇല്ലാതെയാണ് റഷ്യയിൽ എത്തിയത്.

യൂറോപ്പിലെ ഏറ്റവും അക്രമകാരിയായ താരങ്ങളിൽ ഒരാളായ ഇക്കാർഡിയെ വ്യക്തി ജീവിതത്തിലെ വിവാദങ്ങൾ കൊണ്ടാണ് തഴയുന്നതെന്ന് മുൻപും ആരോപണമുയർന്നിരുന്നു. ലയണൽ സ്കലോണിയുടെ കീഴിൽ ഇക്കാർഡിക്ക് ഒരു തിരിച്ച് വരവ് ഉണ്ടായിരിക്കുകയാണ്. അർജന്റീനയുടെ കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ നാലിലും ഇക്കാർഡി കളിച്ചു. ഈ സീസണിൽ ഇന്ററിനു വേണ്ടി ഇക്കാർഡി പത്ത് ഗോളടിച്ചു കഴിഞ്ഞു. ഇരുപത്തിയഞ്ച് കാരനായ താരം ഇന്റർ മിലാനു വേണ്ടി 195 മത്സരങ്ങളിൽ 117 ഗോളുകൾ അടിച്ചു കഴിഞ്ഞു.