200 മത്സരത്തിൽ റോമയെ നയിച്ച് ഡി റോസ്സി

ഇറ്റാലിയൻ ക്ലബായ എ.എസ് റോമയിൽ മറ്റൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ഡാനിയേൽ ഡി റോസ്സി. സീരി എ യിൽ ഇന്ന് നടന്ന ഫ്രോസിനോണിനോടെതിരായ മത്സരം ഡി റോസ്സി ക്യാപ്റ്റനായുള്ള 200 ആം മത്സരമായിരുന്നു. ഇരുന്നൂറാം മത്സരത്തിൽ ടീമിനെ ജയത്തിലേക്ക് നയിക്കാൻ ഡി റോസ്സിക്ക് സാധിച്ചു. എഡിൻ ജക്കോയുടെ ഇഞ്ചുറി ടൈം ഗോളിൽ ഫ്രോസിനോണിനെ റോമാ പരാജയപ്പെടുത്തി.

2006 ൽ യുവേഫ കപ്പിൽ പരിക്കേറ്റ ഫ്രാൻസിസ്‌കോ ടോട്ടിക്ക് പകരക്കാരനായിട്ടായിരുന്നു റോമയ്ക്ക് വേണ്ടിയുള്ള ഡി റോസിയുടെ ആദ്യ മത്സരം. 35 കാരനായ വെറ്ററൻ മിഡ്ഫീൽഡർ റോമയ്ക്ക് വേണ്ടി 610th മത്സരങ്ങൾ കളിച്ചിട്ടുണ്ട്. റോമയ്ക്കായി 61 ഗോളുകൾ നേടിയ ഡി റോസ്സി 54 അസിസ്റ്റുകളും കൊടുത്തിട്ടുണ്ട്.

Previous articleധോണിക്ക് വെല്ലുവിളിയുമായി പന്ത്, വൈറലാക്കി ആരാധകർ
Next articleമയാംഗ് മാര്‍ക്കണ്ടേ ഇന്ത്യയ്ക്കായി തന്റെ ടി20 അരങ്ങേറ്റം നടത്തും