ഫുട്ബോൾ ലോകത്തിന്റെ ഞെട്ടലിന് ഒരു വർഷത്തെ ആയുസ്സ് ആകുന്നു. ഇറ്റാലിയൻ ക്ലബായ ഫിയറൊന്റീന ക്യാപ്റ്റൻ ആയിരുന്ന ഡേവിഡെ ആസ്റ്റോരി മരണപ്പെട്ടിട്ട് ഈ ആഴ്ച ഒരു വർഷമാകും. 31 വയസ്സു മാത്രമായിരുന്നു പ്രായമുണ്ടായിരുന്ന ആസ്റ്റോരി കഴിഞ്ഞ വർഷം മാർച്ച് 3ന് ഉറക്കത്തിനിടയിലായിരുന്നു ലോകത്തോട് വിട പറഞ്ഞത്.
കഴിഞ്ഞ മാർച്ചിൽ ലീഗ് മത്സരത്തിൽ ഉഡിനെസെ ക്ലബിനെ നേരിടാൻ ആയി ഉഡിനെസെയിൽ എത്തിയ താരം അവിടെ ടീം താമസിച്ചിരുന്ന ഹോട്ടലിൽ വെച്ചായിരുന്നു മരണപ്പെട്ടത്. ഈ ആഴ്ച നടക്കുന്ന എല്ലാ ഇറ്റാലിയൻ ലീഗ് മത്സരങ്ങളും 13ആം മിനുട്ടിൽ മത്സരം നിർത്തി വെച്ച് ആസ്റ്റോരിയുടെ ഓർമ്മകളെ ആദരിക്കും. ആസ്റ്റോരിയുടെ ഫിയൊറെന്റീനയിലെ ജേഴ്സി നമ്പർ ആയിരുന്നു 13.
2015 മുതൽ ഫിയിറെന്റീനയ്ക്ക് ഒപ്പം ഉണ്ടായിരുന്ന ആസ്റ്റോരി ക്ലബിന്റെ അവിഭാജ്യ ഘടകമായിരുന്നു. മുമ്പ് റോമയ്ക്ക് വേണ്ടിയും മിലാനു വേണ്ടിയും ആസ്റ്റോരി കളിച്ചിട്ടുണ്ട്. ഇറ്റാലിയൻ രാജ്യാന്തര ടീമിനു വേണ്ടി 18 മത്സരങ്ങളിലും ജേഴ്സി അണിഞ്ഞിട്ടുണ്ടായിരുന്നു ആസ്റ്റോരി