വിലക്കിന് പിന്നാലെ കോസ്റ്റക്ക് പരിക്ക്‌

na

Download the Fanport app now!
Appstore Badge
Google Play Badge 1

എതിർ കളിക്കാരനെ തുപ്പിയതിന് വിലക്ക് നേരിടുന്ന യുവന്റസ് വിങ്ങർ ഡഗ്ലസ് കോസ്റ്റക്ക് പരിക്ക്. പരിക്കേറ്റ താരത്തിന് ഒരു മാസത്തേക്ക് കളിക്കാനാവില്ല. നേരത്തെ തുപ്പിയതിന് താരം 4 സീരി എ മത്സരങ്ങളിൽ വിലക്ക് നേരിടുന്നുണ്ട്.

വലൻസിയക്ക് എതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ഇടയിലാണ് താരത്തിന് തുടയെല്ലിന് പരിക്കേറ്റത്. പരിശോധനകൾക്ക് ശേഷം താരത്തിന് തുടയെല്ലിന് പരിക്ക് ഉള്ളതായി യുവന്റസ് സ്ഥിതീകരിച്ചു. ഇതോടെ യങ് ബോയ്സിന് എതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ താരത്തിന് കളിക്കാനാവില്ല എന്നുറപ്പായി.