ഇന്ററിൽ ചരിത്ര തുടക്കം, ക്ലബ്ബ് റെക്കോർഡിട്ട് കോണ്ടെ

ഇന്നലെ സ്‌പാലിനെതിരെ ജയിച്ചു അന്റോണിയോ കോണ്ടേ ഇട്ടത് ഇന്റർ മിലാന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ലീഗ് തുടക്കം എന്ന റെക്കോർഡ്. ആദ്യമായാണ് ആദ്യത്തെ 14 ലീഗ് മത്സരങ്ങളിൽ നിന്ന് ഇന്റർ 37 പോയിന്റ് നേട്ടം കൈവരിക്കുന്നത്. ഈ ജയത്തോടെ യുവന്റസിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി സീരി എ ടേബിളിൽ ഒന്നാം സ്ഥാനത്ത് ഏതാനും ഇന്ററിനായി.

14 കളികളിൽ നിന്ന് 12 ജയവും 1 സമനിലയും 1 തോൽവിയും എന്നതാണ് കൊണ്ടേയുടെ ഇന്ററിന്റെ ഇതുവരെയുള്ള നേട്ടം. സീസൺ അവസാനിക്കാൻ ഇനിയും ഏറെ മത്സരങ്ങൾ ഉണ്ടെങ്കിലും ഇത്തവണ കിരീടത്തിലേക്ക് യുവന്റസിന് അനായാസം അടുക്കാൻ ആകില്ല എന്ന് കോണ്ടെ ഉറപ്പാക്കിയിട്ടുണ്ട്. ലുക്കാകുവും മാർടീനസും നയിക്കുന്ന സ്‌ട്രൈക്കർ പങ്കാളിത്തം തന്നെയാണ് നിലവിൽ ഇന്ററിന്റെ കരുത്ത്.

Previous articleഇഞ്ചുറി ടൈമിൽ എവർട്ടൻ ഹൃദയം തകർത്ത് ലെസ്റ്റർ, സിൽവയുടെ ഭാവി തുലാസിൽ
Next articleത്രില്ലറിൽ തമിഴ്നാടിനെ തോൽപ്പിച്ച് സയ്ദ് മുഷ്‌താഖ്‌ അലി കിരീടം കർണാടകക്ക്