“തനിക്ക് തോന്നുന്ന രോഷത്തിന്റെ ഒരു ശതമാനം എങ്കിലും താരങ്ങൾക്കും തോന്നണം”

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്റർ മിലാന്റെ ഇന്നലത്തെ അപ്രതീക്ഷിത തോൽവിയിൽ താൻ തീർത്തും നിരാശനാണെന്ന് ഇന്റർ മിലാൻ പരിശീലകൻ കൊണ്ടെ. ഇന്നലെ ബൊളോഗ്നയ്ക്ക് എതിര ആയിരുന്നു ഇന്റർ മിലാൻ പരാജയപ്പെട്ടത്. ഇതോടെ ടീം ഒന്നാം സ്ഥാനത്തുള്ള യുവന്റസിനേക്കാൾ 11 പോയന്റ് പിറകിലായി. സീരി എ കിരീട പ്രതീക്ഷയും അവസാനിച്ചു. ടീമിന്റെ പ്രകടനം വളരെ മോശമായിരുന്നു എന്ന് കോണ്ടെ മത്സര ശേഷം പറഞ്ഞു.

പരിശീലകൻ താൻ ആയത് കൊണ്ട് തന്നെ ഏറ്റവും കൂടുത ഉത്തരവാദിത്വം തനിക്കാണ്. എന്നാൽ തനിക്ക് തോന്നുന്ന രോഷത്തിന്റെ ഒരു ശതമാനം എങ്കിൽ ഈ പരാജയത്തെ ഓർത്ത് താരങ്ങൾക്കും തോന്നണം എന്നും കൊണ്ടെ പറഞ്ഞു. ഇത് തന്റെ ഇന്റർ മിലാനിലെ ആദ്യ വർഷമാണ്. ടീമിൽ ഇനിയും ഒരുപാട് കാര്യങ്ങൾ ശരിയാക്കാനുണ്ട്. കോണ്ടെ പറഞ്ഞു. കിരീടങ്ങൾ നേടാനാണ് താൻ ഇന്ററിൽ വന്നത്. എന്നാൽ അത് ഒരൊറ്റ വർഷം കൊണ്ട് നടക്കില്ല എന്നും കോണ്ടെ പറഞ്ഞു.