“പണമല്ല തന്റെ തത്വങ്ങളാണ് തനിക്ക് വലുത്” – കൊണ്ടെ

20210528 122325
Credit: Twitter
- Advertisement -

പണമാണ് കൊണ്ടെ ഇന്റർ മിലാൻ വിടാൻ കാരണം എന്ന ആരോപണങ്ങൾക്ക് എതിരെ ശക്തമായ മറുപടിയുമായി കോണ്ടെ രംഗത്ത്. താൻ ഒരുപാട് പണം സമ്പാദിക്കുന്നുണ്ട്. എന്നാൽ അതിനേക്കാൾ കൂടുതൽ പണം താൻ ക്ലബുകൾക്ക് നേടിക്കൊടുക്കുന്നുണ്ട് എന്നും കോണ്ടെ പറഞ്ഞു. പണം സമ്പാദിക്കൽ ആയിരുന്നു കാര്യം എങ്കിൽ താൻ മുൻ ക്ലബികളിൽ ഏതെങ്കിലും ഒന്നിൽ ഉറച്ചു നിന്നേനെ. അവിടെ അഡ്ജസ്റ്റ്മെന്റുകളും നടത്തിയേനെ‌. എന്നാൽ അത് തന്റെ ശൈലിയല്ല എന്ന് കോണ്ടെ പറഞ്ഞു.

തനിക്ക് എപ്പോഴും തന്റെ തത്വങ്ങളാണ് വലുത്. അത് വിട്ട് പ്രവർത്തിക്കാൻ തനിക്കാവില്ല എന്ന് കോണ്ടെ പറഞ്ഞു. ആരാധകർക്ക് അറിയാം താൻ ഈ ക്ലബിനായി തന്നെ മൊത്തമായും സമർപ്പിച്ചിരുന്നു എന്ന്. അവരുടെ നന്ദി പറയലുകൾക്ക് താൻ നേടിയ ഏതു കിരീടത്തേക്കാളും മൂല്യം ഉണ്ട് എന്നും കോണ്ടെ പറഞ്ഞു. താൻ ഉള്ള താരങ്ങളെ പിഴിഞ്ഞെടുത്ത് കിരീടം നേടുന്ന പരിശീലകനല്ല. ഭാവിയിലും ടീമിന് ജയിക്കാൻ ആകുന്ന തരത്തിൽ ടീമിനെ വളർത്തിയെടുക്കുന്ന കോച്ചാണ് താൻ എന്നും കോണ്ടെ പറഞ്ഞു. തന്റെ പ്രിൻസിപ്പൾസ് നടക്കുന്ന ക്ലബ് തന്ന്ർ തേടി വരുന്നത് വരെ വീട്ടിലിരിക്കാനും തനിക്ക് പ്രശ്നമില്ല എന്നും കൊണ്ടെ പറഞ്ഞു.

Advertisement