ഡി കാർലോയെ പരിശീലക സ്ഥാനത്തെത്തിക്കാൻ ചീവോ

- Advertisement -

ചീവോയുടെ മുൻ പരിശീലകനായ ഡൊമെനിക്കോ ഡി കാർലോയെ വീണ്ടും പരിശീലകനെ സ്ഥാനത്തെത്തിക്കാൻ ചീവോ മാനേജ്‌മെന്റ് ശ്രമം തുടരുന്നു. നാല് മത്സരങ്ങൾക്ക് ശേഷം ചീവോ പരിശീലകൻ വെഞ്ചുറ രാജി വെച്ചിരുന്നു. നാല് മത്സരങ്ങളിൽ നിന്നും ചീവോയ്ക്ക് ഒരു പോയന്റ് മാത്രമേ നേടാൻ സാധിച്ചിട്ടുള്ളു. മൂന്നു മത്സരങ്ങളിലും പരാജയമറിഞ്ഞ ചീവോ സീരി എയിൽ അവസാന സ്ഥാനക്കാരാണ്.

മുൻ ഇറ്റാലിയൻ പരിശീലകനായിരുന്നു ജിയാൻ പിയറോ വെഞ്ചുറ. അന്റോണിയോ കോണ്ടെക്ക് ശേഷം ഇറ്റാലിയൻ ദേശീയ ടീമിന്റെ പരിശീലക സ്ഥാനമേറ്റെടുത്തത് വെഞ്ചുറയായിരുന്നു. രണ്ടു തവണ ചീവോ പരിശീലകൻ സ്ഥാനം ഏറ്റെടുത്തിരുന്ന ഡി കാർലോ സീരി ബി ടീമായ നോവാരയെ തരം താഴ്ത്തലിൽ നിന്നും രക്ഷിക്കാൻ സാധിക്കാത്തതിനാൽ രാജി വെച്ചിരുന്നു.

Advertisement