കിയെല്ലിനി അടുത്ത സീസണിലും യുവന്റസിൽ ഉണ്ടാകും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

യുവന്റസ് ക്യാപ്റ്റനായ കിയെല്ലിനിയുടെ കരാർ ക്ലബ് പുതുക്കും. പരിക്കും പ്രായവും കിയെല്ലിനിക്ക് എതിരാണ് എങ്കിലും താരത്തെ ടീമിൽ നിലനിർത്താൻ ആണ് പരിശീലകൻ പിർലോ ആഗ്രഹിക്കുന്നത്. കൊയെല്ലിനിടെ സാന്നിദ്ധ്യം ഡ്രസിങ് റൂമിന് അത്യാവശ്യമാണ് എന്നാണ് ക്ലബും കരുതുന്നത്.

താരം പുതിയ കരാർ ഒപ്പുവെക്കുന്നതിന് അടുത്താണ് എന്ന് യുവന്റസുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. ഈ സീസണിൽ ഭൂരിഭാഗം മത്സരങ്ങളും പരിക്ക് കാരണം നഷ്ടമായ താരമാണ് കിയെല്ലിനി. അവസാന സീസണിലും കെല്ലിനി പരിക്ക് കാരണം പുറത്തായിരുന്നു‌. 2005 മുതൽ യുവന്റസ് ഡിഫൻസിൽ ഉള്ള താരമാണ് കിയെല്ലിനി. യുവന്റസിനൊപ്പം ഒമ്പതു സീരി എ കിരീടം അദ്ദേഹം നേടിയിട്ടുണ്ട്.